Connect with us

National

വ്യോമസേനാ വിമാനം തകര്‍ന്നുവീണു; വനിതാ കേഡറ്റ് പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു

Published

|

Last Updated

തെലങ്കാന: പരിശീലന പറക്കലിനിടെ വ്യോമസേനാ വിമാനം തകര്‍ന്നുവീണു. വിമാനം പറത്തിയിരുന്ന വനിതാ കേഡറ്റ് പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതോടെ വനിതാ കേഡറ്റ് പാരച്യൂട്ട് വഴി സുരക്ഷിതമായി ഇറങ്ങുകയായിരുന്നു.

തെലങ്കാനയിലെ ഹകിംപെട്ട് വ്യോസേനാ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം സിദ്ദിപ്പെട്ടിലാണ് തകര്‍ന്നുവീണത്. യന്ത്രത്തകരാറാണ് അപകടകാരണമെന്ന് സംശയിക്കുന്നു. സംഭവത്തില്‍ വ്യോമയാന മന്ത്രാലയം അന്വേഷണം ആരംഭിച്ചു.

---- facebook comment plugin here -----

Latest