Connect with us

National

അയോധ്യയില്‍ ക്ഷേത്രം മാത്രമേ പാടുള്ളൂ: മോഹന്‍ ഭഗവത്

Published

|

Last Updated

ബംഗളൂരു: അയോധ്യയിലെ രാമജന്മഭൂമിയില്‍ രാമക്ഷേത്രം മാത്രമേ പാടുള്ളൂവെന്ന് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത്. രാമജന്മഭൂമിയില്‍ നിന്നുള്ള കല്ലുകള്‍ കൊണ്ട് തന്നെ രാമക്ഷേത്രം നിര്‍മിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഉഡുപ്പിയില്‍ വിഎച്ച്പി സംഘടിപ്പിച്ച ധര്‍മ സന്‍സ്ഥയില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ ഭഗവത്.

മറ്റൊരു കെട്ടിടവും അവിടെ നിര്‍മിക്കാന്‍ പാടില്ല. രാമക്ഷേത്രം നിര്‍മിച്ച് അവിടെ കാവിക്കൊടി ഉയരുന്ന കാലം വിദൂരമല്ലെന്നും അദ്ദേഹം പറഞ്ഞു. പശുക്കളെ സംരക്ഷിക്കണമെന്ന് പറഞ്ഞ അദ്ദേഹം ഗോവവധം നിരോധിച്ചിട്ടില്ലായിരുന്നുവെങ്കില്‍ ഇവിടെ സമാധാനത്തോടെ ജീവിക്കാന്‍ കഴിയുമായിരുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു.

Latest