കാമുകിയുടെ കൊലപാതകം: പിസ്‌റ്റോറിയസിന്റെ ശിക്ഷ ഇരട്ടിയാക്കി

Posted on: November 24, 2017 3:04 pm | Last updated: November 24, 2017 at 5:59 pm
SHARE

ജോഹന്നാസ്ബര്‍ഗ്: കാമുകിയെ വെടിവെച്ച് കൊലപ്പെടുത്തിയ കേസില്‍, ദക്ഷിണാഫ്രിക്കന്‍ പാരാലിമ്പിക്‌സ് സ്വര്‍ണമെഡല്‍ ജേതാവ് ഓസ്‌കര്‍ പിസ്‌റ്റോറിയസിന്റെ ശിക്ഷ ഇരട്ടിയാക്കി. ദക്ഷിണാഫ്രിക്കന്‍ അപ്പീല്‍ കോടതിയാണ് പിസ്റ്റോറിയസിന്റെ ശിക്ഷ ആറ് വര്‍ഷത്തില്‍ നിന്ന് 13 വര്‍ഷവും അഞ്ച് മാസവുമായി വര്‍ധിപ്പിച്ചത്.

2013ലെ വാലന്റൈന്‍ ദിനത്തിലാണ് ലോകത്തെ നടുക്കിയ സംഭവമുണ്ടായത്. തന്റെ കാമുകന് അപ്രതീക്ഷിത സമ്മാനം നല്‍കാന്‍ രാത്രിയില്‍ എത്തിയ കാമുകി റീവ സ്റ്റീന്‍കാമ്പിനെ മോഷ്ടാവ് എന്നു തെറ്റിദ്ധരിച്ച് പിസ്‌റ്റോറിയസ് വെടിവയ്ക്കുകയായിരുന്നു. റീവ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. തുടര്‍ന്ന് അറസ്റ്റിലായ പിസ്‌റ്റോറിയസിന് മേല്‍ ദക്ഷിണാഫ്രിക്കന്‍ പോലീസ് കൊലക്കുറ്റം ചുമത്തുകയായിരുന്നു. കൊലക്കുറ്റത്തിന് ദക്ഷിണാഫ്രിക്കയില്‍ കുറഞ്ഞ ശിക്ഷ 15 വര്‍ഷം തടവാണ്. താന്‍ മനപൂര്‍വം ചെയ്തതല്ലെന്ന് പിസ്‌റ്റോറിയസ് വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.

കൃത്രിമക്കാലുകൊണ്ട് ഓടി ലോകത്തെ വിസ്മയിപ്പിച്ച ദക്ഷിണാഫ്രിക്കന്‍ അത്‌ലറ്റാണ് പിസ്‌റ്റോറിയസ്. ബ്ലേഡ് റണ്ണര്‍ എന്നപേരിലാണ് പ്രിസ്റ്റോറിയസ് അറിയപ്പെട്ടിരുന്നത്.