ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോ സ്റ്റേഷന് സമീപം എട്ട് വയസ്സുകാരിയെ മാതാപിതാക്കള്‍ മരത്തില്‍ കെട്ടിയിട്ടു. വ്യാഴാഴ്ച രാത്രിയാണ് സംഭവം. വനിതാ കമ്മീഷന് അധികൃതര്‍ എത്തിയാണ് കുട്ടിയെ രക്ഷിച്ചത്. ലഹരിക്ക് അടിമയാണ് പെണ്‍കുട്ടിയെന്നും അതിനാലാണു കെട്ടിയിട്ടതെന്നുമാണു മാതാപിതാക്കള്‍ പറയുന്നത്.
അവശനിലയിലായിരുന്നു പെണ്‍കുട്ടി. ഡല്‍ഹി മെട്രോ സ്റ്റേഷനു സമീപമാണ് പതിനൊന്നംഗ കുടുംബം താമസിക്കുന്നത്. ഇവരുടെ പ്രായപൂര്‍ത്തിയാകാത്ത മറ്റു രണ്ട് കുട്ടികള്‍ ഭിക്ഷാടനം നടത്തുന്നതായും കമ്മീഷന് കണ്ടെത്തി.
ഒമ്പത് കുട്ടികളടക്കം 11 പേരാണ് അവിടെയുള്ളത്. കൂടാതെ ഇവരുടെ മാതാവ് ഗര്‍ഭിണിയുമാണ്. മദ്യപാനിയായ പിതാവ് ലഹരിക്ക് അടിമപ്പെട്ട അവസ്ഥയിലായിരുന്നുവെന്നും ഡല്‍ഹി വനിത കമ്മീഷന് അധ്യക്ഷ സ്വാതി മാലിവാള്‍ പറഞ്ഞു.