ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യണമെന്ന് ആവശ്യം; തോമസ് ചാണ്ടി സുപ്രീം കോടതിയില്‍

Posted on: November 24, 2017 11:55 am | Last updated: November 24, 2017 at 3:06 pm
SHARE

ന്യൂഡല്‍ഹി: കായല്‍ കൈയേറ്റ വിഷയത്തില്‍ തനിക്കെതിരായ ഹൈക്കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുന്‍ മന്ത്രി തോമസ് ചാണ്ടി സുപ്രീം കോടതിയെ സമീപിച്ചു. മന്തിസഭയുടെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടെന്ന വിധി തെറ്റെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയത്.

ആലപ്പുഴ കലക്ടറുടെ റിപ്പോര്‍ട്ട് സ്‌റ്റേ ചെയ്യണമെന്നും ഹൈക്കോടതിയെ സമീപിച്ചത് സ്വകാര്യ വ്യക്തിയെന്ന നിലയില്‍ ആണെന്നും തോമസ് ചാണ്ടി ഹര്‍ജിയില്‍ വിശദീകരിക്കുന്നു. ഹൈക്കോടതി പരാമര്‍ശങ്ങളെ തുടര്‍ന്നാണ് തോമസ് ചാണ്ടി രാജിവെച്ചത്.