ഫോട്ടോയെടുക്കാന്‍ ശ്രമിച്ചയാളെ കാട്ടാന ചവിട്ടിക്കൊന്നു

Posted on: November 24, 2017 11:48 am | Last updated: November 24, 2017 at 11:48 am
SHARE

കൊല്‍ക്കത്ത: ദേശീയപാതയോരത്ത് ഫോട്ടോയെടുക്കാന്‍ ശ്രമിച്ച യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. പശ്ചിമബംഗാളിലെ ജല്‍പെയ്ഗുരി ജില്ലയിലെ ലടഗുരി വനപ്രദേശത്താണ് സംഭവം. ജല്‍പെയ്ഗുരി ബേങ്കിലെ സുരക്ഷാ ജീവനക്കാരനായ സാദിഖ് റഹ്മാന്‍ (40) ആണ് മരിച്ചത്.

അപ്രതീക്ഷിതമായി ആനയെ കണ്ട സ്വാദിഖ് കാറില്‍ നിന്നിറങ്ങി ഫോട്ടോയെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. ഉടന്‍ ആന സാദിഖിനെ ആക്രമിച്ചു. ആനയുടെ ചവിട്ടേറ്റ് സ്വാദിഖ് തത്ഷണം മരിച്ചു. 15 മിനുട്ടോളം ആന സ്ഥലത്ത് നിലയുറപ്പിച്ചതിനാല്‍ മറ്റ് യാത്രക്കാര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല.