പാറമട അപകടം: മരണം രണ്ടായി

Posted on: November 24, 2017 11:02 am | Last updated: November 24, 2017 at 3:34 pm
SHARE

തിരുവനന്തപുരം: മാരായമുട്ടത്ത് പാറമട ഇടിഞ്ഞുവീണ് മരിച്ചവരുടെ എണ്ണം രണ്ടായി. ധര്‍മകുടി സ്വദേശി സതീഷ്, മാലകുളങ്ങര സ്വദേശി ബിനില്‍ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ രണ്ട് പേരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

]ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. പാറ പൊട്ടിക്കുന്നതിനിടെ ക്വാറിയുടെ ഒരു ഭാഗം ഇടിഞ്ഞുവീഴുകയായിരുന്നു. ക്വാറിയിലുണ്ടായിരുന്ന മണ്ണുമാന്തി യന്ത്രത്തിന് മുകളിലേക്കാണ് ഇടിഞ്ഞ പാറയുടെ ഒരു വലിയ ഭാഗം വന്ന് പതിച്ചത്. മണ്ണ് മാന്തിയന്ത്രം പാടെ തകര്‍ന്നു. മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവറാണ് സതീഷ്.

ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന പാറമടയാണിതെന്ന് ആരോപണമുണ്ട്. പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here