ഹാര്‍ദിക് പട്ടേലിന് വൈ കാറ്റഗറി സുരക്ഷ

Posted on: November 24, 2017 10:20 am | Last updated: November 24, 2017 at 2:05 pm
SHARE

ന്യൂഡല്‍ഹി: ഗുജറാത്തിലെ പട്ടേല്‍ സമരസമിതി നേതാവ് ഹാര്‍ദിക് പട്ടേലിന് വൈ കാറ്റഗറി സുരക്ഷ. ഹാര്‍ദിക്കിന് സുരക്ഷാ ഭീഷണിയുണ്ടെന്ന കേന്ദ്ര ഇന്റലിജന്‍സിന്റെയും സുരക്ഷാ ഏജന്‍സികളുടെയും റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് സുരക്ഷയേര്‍പ്പെടുത്തുന്നത്.

ഇന്ന് മുതല്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ ഹാര്‍ദിക്കിന് സുരക്ഷയേര്‍പ്പെടുത്തും. ആയുധധാരികളായ എട്ട് കമാന്‍ഡോകളാണ് അദ്ദേഹത്തിനൊപ്പമുണ്ടാകുയെന്നും ഗുജറാത്തില്‍ എവിടെ യാത്ര ചെയ്താലും കമാന്‍ഡോകള്‍ ഉണ്ടാകുമെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

സുരക്ഷയേര്‍പ്പെടുത്തിയ നടപടിയെ ഹാര്‍ദിക് സ്വാഗതം ചെയ്തു. താന്‍ സംസ്ഥാന പോലീസിനെ വിശ്വസിക്കുന്നില്ലെന്നും രാജ്യത്തെ ജവാന്മാരെയാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ പട്ടീദാര്‍മാര്‍മാരുടെ സംഘടനയായ പിഎഎഎസ് കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here