ഉത്തര്‍ പ്രദേശില്‍ ട്രെയിന്‍ പാളംതെറ്റി മൂന്ന് പേര്‍ മരിച്ചു

Posted on: November 24, 2017 9:13 am | Last updated: November 24, 2017 at 11:56 am
SHARE

ലക്‌നോ: ഉത്തര്‍പ്രദേശില്‍ വാസ്‌കോഡ ഗാമ- പട്‌ന എക്‌സ്പ്രസ് പാളംതെറ്റി മൂന്ന് പേര്‍ മരിച്ചു. ഒമ്പത് പേര്‍ക്ക് പരുക്കേറ്റു. ബന്ദ റെയില്‍വെ സ്റ്റേഷന് സമീപം പുലര്‍ച്ചെ നാലേകാലിനായിരുന്നു അപകടം.

മണിക്പൂര്‍ സ്‌റ്റേഷന്‍ വിട്ടയുടനെ ട്രെയിന്‍ പാളംതെറ്റുകയായിരുന്നു. 13 കോച്ചുകളാണ് പാളംതെറ്റിയത്. ഇതോടെ ഗോവ-പട്‌ന പാതയിലെ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു.

അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരമായി അഞ്ച് ലക്ഷം രൂപ നല്‍കുമെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചു. ഗുരുതരമായി പരുക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപ വീതവും പരുക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും നല്‍കും.

LEAVE A REPLY

Please enter your comment!
Please enter your name here