സ്മാര്‍ട്‌ഫോണ്‍ ബ്രാന്‍ഡില്‍ ഷവോമി ഒന്നാം സ്ഥാനത്ത്

Posted on: November 24, 2017 8:58 am | Last updated: November 23, 2017 at 11:59 pm
SHARE

കൊച്ചി: സ്മാര്‍ട്‌ഫോണ്‍ ബ്രാന്‍ഡില്‍ ഇന്ത്യയില്‍ ഷവോമി ഒന്നാം സ്ഥാനത്ത്. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ ഷവോമിയുടെ വിപണി പങ്കാളിത്തം 23.5 ശതമാനമായി.

മൂന്നാം പാദത്തില്‍ ഷവോമി ഇറക്കുമതി ചെയ്തത് 9.2 ദശലക്ഷം സ്മാര്‍ട്‌ഫോണുകളാണ്. വര്‍ഷം തോറും 300 ശതമാനം വളര്‍ച്ചാ നിരക്കോടെ, ഇന്ത്യയിലെ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന സ്മാര്‍ട്‌ഫോണ്‍ ബ്രാന്‍ഡായും ഷവോമി മാറി.
മുന്‍പന്തിയിലുള്ള അഞ്ച് സ്മാര്‍ട്‌ഫോണുകളില്‍ മൂന്നെണ്ണം ഷവോമിയുടേതാണ്. റെഡ് എം ഐ നോട്ട് 4, റെഡ് എം ഐ 4, റെഡ് എംഐ 4എ എന്നിവയാണവ.
2017 ജനുവരിയില്‍ വിപണിയില്‍ അവതരിപ്പിക്കപ്പെട്ട് ഒമ്പതു മാസത്തിനു ശേഷവും റെഡ് എം ഐ നോട്ട് 4 ഒന്നാം സ്ഥാനത്തു തന്നെ തുടരുകയാണ്. നാല് ദശലക്ഷം യൂനിറ്റാണ് മൂന്നാം പാദത്തില്‍ ഇറക്കുമതി ചെയ്തത്.
കമ്പനിയുടെ ഓഫ്‌ലൈന്‍ വില്‍പനയും മൂന്നാം പാദത്തില്‍ ഇരട്ടിയായി. ഷവോമിയുടെ ഓണ്‍ലൈന്‍ വിപണി പങ്കാളിത്തം 51 ശതമാനമാണ്.

സെപ്തംബര്‍ 20-നും ഒക്‌ടോബര്‍ 19-നും ഇടയിലാണ് നാലു ദശലക്ഷം യൂനിറ്റിന്റെ റെക്കോഡ് വില്‍പന നടന്നത്. 2014 ജൂലൈയില്‍ ആണ് ഷവോമി ഇന്ത്യയില്‍ എത്തിയത്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here