ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിനു അപേക്ഷിച്ചവരുടെ എണ്ണം എണ്ണായിരം കവിഞ്ഞു

    Posted on: November 23, 2017 11:41 pm | Last updated: November 23, 2017 at 11:41 pm
    SHARE

    കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിനു അപേക്ഷിച്ചവരുടെ എണ്ണം എണ്ണായിരം കവിഞ്ഞു. കഴിഞ്ഞ 15 നാണ് ഹജ്ജ് അപേക്ഷ സ്വീകരിച്ചു തുടങ്ങിയത്. റിസര്‍വ് കാറ്റഗറിയില്‍ 286 അപേക്ഷകളാണ് ലഭിച്ചത്.

    ശേഷിക്കുന്നവര്‍ ജനറല്‍ കാറ്റഗറിയില്‍ ഉള്‍പ്പെടും. സ്ത്രീകള്‍ മാത്രമുള്ള കവറുകളിലായി 36 അപേക്ഷകളും ഇതില്‍ ഉള്‍പ്പെടും.