Connect with us

Ongoing News

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ മൂന്നു ഗോളുകള്‍ക്ക് തര്‍ത്തെറിഞ്ഞ് ചെന്നൈയിന്‍ എഫ്‌സി

Published

|

Last Updated

ചെന്നൈ: നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ചെന്നൈയിന്‍ എഫ്‌സിക്ക് ഐഎസ്എല്‍ നാലാം സീസണിലെ ആദ്യ ജയം. എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ചെന്നൈയ്ന്‍ എഫ്‌സി നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ തകര്‍ത്തെറിഞ്ഞത്. മത്സരത്തിന്റെ തുടക്കം മുതല്‍ ഇരുടീമും ഒരുപോലെ പന്ത് കയ്യടക്കി കളിച്ചെങ്കിലും ലഭിച്ച ഗോള്‍ അവസരങ്ങള്‍ കൃത്യമായി വലയിലെത്തിക്കാന്‍ സാധിക്കാഞ്ഞതാണ് നോര്‍ത്ത് ഈസ്റ്റിന് വിനയായത്. ആദ്യ പകുതിയിലാണ് ചെന്നൈയുടെ ആദ്യ രണ്ടു ഗോളുകളും പിറന്നത്.

മലയാളി താരം മുഹമ്മദ് റാഫി ഒരു ഗോള്‍ വലയിലാക്കി നോര്‍ത്ത് ഈസ്റ്റിന്റെ തോല്‍വി ഉറപ്പാക്കി.

ആദ്യ കളി ഗോവയ്‌ക്കെതിരെ തോറ്റെങ്കിലും ഇന്നത്തെ വിജയത്തോടെ ചെന്നൈയിന്‍ പോയന്റ് പട്ടികയില്‍ ഒന്നാമതെത്തി.ഒരു പോയന്റ് മാത്രമുള്ള നോര്‍ത്ത് ഈസ്റ്റ് എട്ടാം സ്ഥാനത്താണ്.

 

Latest