Connect with us

National

ഒ.പി.എസ്-ഇ.പി.എസ് പക്ഷത്തിന് രണ്ടില ചിഹ്നം അനുവദിച്ച തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കും: ദിനകരന്‍

Published

|

Last Updated

ടിടിവി ദിനകരൻ

ചെന്നൈ: ഒ.പി.എസ്ഇ.പി.എസ് പക്ഷത്തിന് രണ്ടില ചിഹ്നം അനുവദിച്ച തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ശശികല പക്ഷം നേതാവ് ടി.ടി.വി ദിനകരന്‍. തിരഞ്ഞെടുപ്പ് കമ്മീഷന്‍ പക്ഷപാതമായി പെരുമാറുകയാണെന്നും കേന്ദ്രത്തിന്റെ താല്‍പര്യം സംരക്ഷിക്കാനാണ് ശ്രമമെന്നും കേന്ദ്രത്തിന്റെ കൈയാണ് ഇതില്‍ പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയം കളിച്ചെന്നും ദിനകരന്‍ പ്രതികരിച്ചു.

111 എം.എല്‍എമാരുടെയും 42 എം.പിമാരുടെയും പിന്തുണയുള്ളത് കൊണ്ടാണ് ഇ.പി.എസ്ഒ.പി.എസ് വിഭാഗത്തിന് ഇപ്പോള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ രണ്ടില ചിഹ്നം അനുവദിച്ചിരിക്കുന്നത്. ഇതേ സാഹചര്യം മുമ്പ് ശശികലയ്ക്കുണ്ടായിരുന്നു. അന്ന് 122 എം.എല്‍എമാരുടെയും 32 എം.പിമാരുടേയുമായിരുന്നു പിന്തുണ, പക്ഷെ അന്നവര്‍ക്ക് രണ്ടില ചിഹ്നം അനുവദിച്ചിരുന്നില്ല. അത് എന്തുകൊണ്ടായിരുന്നുവെന്നും ദിനകരന്‍ ചോദിച്ചു.

Latest