Connect with us

National

ജനാധിപത്യത്തിന്റെ വിജയത്തിന് മാധ്യമപ്രവര്‍ത്തനം അനിവാര്യമാണെന്ന് പി.ജെ കുര്യന്‍

Published

|

Last Updated

ന്യൂഡല്‍ഹി: ജനാധിപത്യത്തിന്റെ വിജയത്തിന് മാധ്യമപ്രവര്‍ത്തനം അനിവാര്യമാണെന്ന് രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ കുര്യന്‍. വാര്‍ത്തകള്‍ ശേഖരിക്കുന്നതില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരെ തടയാന്‍ പാടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

സെക്രട്ടേറിയേറ്റ് പരിസരത്തെ മാധ്യമ വിലക്കിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പെരുമാറ്റച്ചട്ടത്തിന്റെ പേരില്‍ വാര്‍ത്താ ശേഖരണത്തില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരെ തടയുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

---- facebook comment plugin here -----

Latest