താന്‍ ഇപ്പോള്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങേണ്ട ആവശ്യമില്ലെന്ന് രജനീകാന്ത്

Posted on: November 23, 2017 7:13 pm | Last updated: November 23, 2017 at 7:13 pm
SHARE

ചെന്നൈ: താന്‍ ഇപ്പോള്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങേണ്ട ആവശ്യമില്ലെന്ന് തമിഴ് സൂപ്പര്‍ താരം രജനീകാന്ത്. എന്നാല്‍ അടുത്ത മാസം ജന്മദിനത്തില്‍ തന്റെ ആരാധകരുമായി കൂടിക്കാഴ്ച നടത്തുമെന്നും രജനീകാന്ത് പറഞ്ഞു. ചെന്നൈ വിമാനത്താവളത്തില്‍ മാധ്യമങ്ങളോടു സംസാരിക്കവെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

തമിഴ് നടനായ രജനീകാന്ത് രാഷ്ട്രീയത്തിലേക്ക് വരുന്നുവെന്ന അഭ്യൂഹം പരക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജെ. ജയലളിത മരിച്ചതിന് ശേഷം രജനീകാന്ത് സജീവ രാഷ്ട്രീയപ്രവേശനം നടത്തുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. ഒട്ടുമിക്ക കക്ഷികളും അദ്ദേഹത്തെ ഒപ്പം കൂട്ടാന്‍ ചര്‍ച്ച നടത്തിയിരുന്നുവെങ്കിലും പരസ്യമായി മറുപടി നല്‍കാന്‍ രജനീകാന്ത് തയ്യാറായിരുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here