തലപ്പാവ് ധരിച്ചതിന് മുസ്ലിം പണ്ഡിതര്‍ക്ക് ട്രെയിനില്‍ ക്രൂര മര്‍ദ്ദനം

Posted on: November 23, 2017 6:46 pm | Last updated: November 24, 2017 at 10:03 am

ബാഗ്പത്(ഉത്തര്‍പ്രദേശ്): ഉത്തര്‍പ്രദേശിലെ ബാഗ്പത് ജില്ലയില്‍ തലപ്പാവ് ധരിച്ചതിന് മുസ്ലിം പണ്ഡിതര്‍ക്ക് ട്രെയിനില്‍ ക്രൂര മര്‍ദ്ദനം. തലക്കും കാലിനും ഗുരുതരമായി പരിക്കേറ്റ ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാഗ്പതിലെ അഹദ ഗ്രാമത്തില്‍ നിന്നുള്ളവരാണ് ആക്രമണത്തിനിരയായവര്‍.

ഡല്‍ഹിയിലെ മര്‍ക്കാസി മസ്ജിദ് സന്ദര്‍ശിച്ച് മടങ്ങുമ്പോഴായിരുന്നു ആക്രമണം. ട്രെയിന്‍ അഹദ എത്താറായപ്പോള്‍ ഷൂ ധരിച്ച് പുറത്തേക്ക് ഇറങ്ങാന്‍ തുടങ്ങി. ഈ സമയം കുറച്ച് പേര്‍ കംപാര്‍ട്ട്‌മെന്റിലെത്തി അവര്‍ വിന്‍ഡോയും ഡോറും അടച്ചു. തുടര്‍ന്ന് കമ്പി വടികൊണ്ട് തുടരെ അടിക്കുകയും ട്രെയിനില്‍ നിന്നും തങ്ങളെ തള്ളി താഴെയിടാന്‍ ശ്രമിക്കുകയും ചെയ്തുവെന്നും ഇവര്‍ പറയുന്നു.

‘തങ്ങളുടെ തലയിലെ തലപ്പാവായിരുന്നു അവരുടെ ആകെ പ്രശ്‌നം എന്തിനാണ് തലപ്പാവ് ധരിക്കുന്നതെന്നും അവര്‍ അടിക്കിടെ ചോദിക്കുന്നുണ്ടായിരുന്നു’ വെന്നും അവര്‍ പറഞ്ഞു. ഏഴുപേരായിരുന്നു തങ്ങളെ മര്‍ദ്ദിച്ചവരുടെ സംഘത്തിലുണ്ടായിരുന്നതെന്നും. ഇനിയും അവരെ കണ്ടാല്‍ തിരിച്ചറിയുമെന്നും പണ്ഡിതരില്‍ ഒരാളായ ഇസ്രാര്‍ പറഞ്ഞു.

സംഭവത്തില്‍ ബാഗ്പത് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ടെന്നും പ്രതികളെ ഉടന്‍ തന്നെ പിടികൂടുമെന്നും ബാഗ്പത് പോലീസ് സുപ്രണ്ട
് ജയ്പ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു.