ബിസിസിഎെയുടെ ആസൂത്രണ പിഴവിനെ വിമർശിച്ച് വിരാട് കോഹ്‌ലി

Posted on: November 23, 2017 6:01 pm | Last updated: November 23, 2017 at 6:01 pm

ന്യൂഡല്‍ഹി: ടൂര്‍ണമെന്റുകള്‍ക്കിടയില്‍ കളിക്കാര്‍ക്ക് മതിയായ വിശ്രമം അനുവദിക്കാത്ത ബിസിസിഐ നടപടിയെ വിമരശിച്ച് ഇന്ത്യന്‍ ക്രികറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. ബിസിസിഐയുടെ ആസൂത്രണത്തിലെ പിഴവ് കളിക്കാരുടെ പ്രകടനത്തെ ബാധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ശ്രീലങ്കന്‍ പരമ്പര കളിച്ച് ദക്ഷിണാഫ്രിക്കയിലേക്ക് അടുത്ത പരമ്പരക്ക് പോകുന്നതിനിടക്ക് കളിക്കാര്‍ക്ക് വെറും രണ്ട് ദിവസമാണ് വിശ്രമം തന്നിരിക്കുന്നത്. ഈ സാഹചര്യത്തില്‍ വരുന്നതിനെ നേരിടുക എന്നതല്ലാതെ തങ്ങള്‍ക്ക് മുന്നില്‍ മറ്റു മാര്‍ഗങ്ങള്‍ ഇല്ലെന്നും കോഹ്‌ലി തുറന്നടിച്ചു.

ഒരു മാസത്തെ ഇടവേള ലഭിച്ചിരുന്നുവെങ്കില്‍ കൃത്യമായ പരിശീലനം ആവാമായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ അത് സാധ്യമല്ല. കയില്‍ ഉള്ളത് വെച്ച് കളിക്കുക മാത്രമേ വഴിയുള്ളൂ – കോഹ്‌ലി കൂട്ടിച്ചേര്‍ത്തു.