Connect with us

National

കള്ളപ്പണം വെളുപ്പിക്കല്‍ നിയമത്തിലെ ജാമ്യവ്യവസ്ഥകള്‍ സുപ്രീം കോടതി റദ്ദാക്കി

Published

|

Last Updated

ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിലെ ജാമ്യവ്യവസ്ഥകള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി വിധിച്ചു. നിയമത്തിലെ 45ാം വ്യവസ്ഥ സുപ്രീം കോടതി റദ്ദാക്കുകയും ചെയ്തു. ജാമ്യവ്യവസ്ഥകളിലെ വീഴ്ചകള്‍ നരേന്ദ്ര മോദി സര്‍ക്കാറിന്റെ അനാസ്ഥക്ക് തെളിവാണെന്ന് ജസ്റ്റിസ് റോഹിന്‍ടണ്‍ എഫ് നരിമാന്‍ അധ്യക്ഷനായ ബഞ്ച് നിരീക്ഷിച്ചു.

ജാമ്യവുമായി ബന്ധപ്പെട്ട് ണ്ട് വ്യവസ്ഥകളാണ് കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തില്‍ ഉള്ളത്. കേസില്‍ പിടിക്കപ്പെട്ടാല്‍ പ്രോസിക്യൂട്ടര്‍ക്ക് ജാമ്യത്തെ എതിര്‍ക്കാന്‍ അവസരം നല്‍കാതെ ജാമ്യം നല്‍കരുത്, കുറ്റാരോപിതന്‍ നിരപരാധിയാണെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടാല്‍ മാത്ര േജാമ്യം നല്‍കാവൂ എന്നവയാണ് ഈ വ്യവസ്ഥകള്‍. ഈ രണ്ട് വ്യവസ്ഥകളും ജാമ്യം നിഷേധിക്കപ്പെടാന്‍ മാത്രമേ ഉപകരിക്കൂവെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി റദ്ദാക്കിയത്.

നിയമത്തിന്റെ 45ാം വകുപ്പിന്റെ സാധുത ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഒരു കൂട്ടം ഹര്‍ജികളിന്മേലാണ് കോടതി വിധി.