രോഗിയുടെ ബന്ധുക്കള്‍ ഓപ്പറേഷന്‍ തിയറ്ററില്‍ കയറി ഡോക്ടറെ മര്‍ദിച്ചു

Posted on: November 23, 2017 3:38 pm | Last updated: November 23, 2017 at 3:38 pm
SHARE

തലശ്ശേരി: രോഗിയുടെ ബന്ധുക്കള്‍ ഓപ്പറേഷന്‍ തിയറ്ററില്‍ കയറി ഡോക്ടറെ മര്‍ദിച്ചു. തലശ്ശേരി ജനറല്‍ ആശുപത്രിയിലാണ് സംഭവം. ഡോ. രാജീവ് രാഘവനാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ ഒ പി ബഹിഷ്‌കരിച്ചു.

കതിരൂര്‍ സ്വദേശികളായ രമേശ് ബാബു, രതീഷ് എന്നിവരാണ് ഡോക്ടറെ മര്‍ദിച്ചത്. ഇവരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ ബന്ധുവാണ് ഓപ്പറേഷന്‍ തിയറ്ററില്‍ ഉണ്ടായിരുന്നത്. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here