Connect with us

National

അണ്ണാ ഡിഎംകെയുടെ രണ്ടില ചിഹ്നം പളനിസ്വാമി വിഭാഗത്തിന്

Published

|

Last Updated

ന്യൂഡല്‍ഹി: അണ്ണാ ഡി.എ.കെയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടില മുഖ്യമന്ത്രി എടപ്പാടി പളനിസാമി വിഭാഗത്തിന് അവകാശപ്പെട്ടതാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍. ചിഹ്നത്തിന് അവകാശവാദം ഉന്നയിച്ച് വി.കെ.ശശികലയും ദിനകരന്‍ പക്ഷവും നല്‍കിയ ഹര്‍ജി തള്ളിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം.

ജയലളിതയുടെ നിര്യാണത്തെ തുടര്‍ന്ന് ആര്‍.കെ.നഗര്‍ മണ്ഡലത്തിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാ ചിഹ്നം സംബന്ധിച്ച് തര്‍ക്കം ഉയര്‍ന്നത്. എടപ്പാടി വിഭാഗവും മുന്‍ മുഖ്യമന്ത്രി ഒ.പനീര്‍സെല്‍വവും തമ്മിലായിരുന്നു ആദ്യം തര്‍ക്കം. പിന്നീട് ഈ രണ്ട് വിഭാഗങ്ങളും തമ്മില്‍ ലയിച്ചതോടെ ചിഹ്നത്തിനായി ശശികല രംഗത്ത് വരികയായിരുന്നു.

 

---- facebook comment plugin here -----

Latest