ഇടുക്കിയിലെ വ്യാജ പട്ടയ വിവാദങ്ങള്‍ തീര്‍പ്പാക്കാന്‍ മന്ത്രിതല സമിതി

Posted on: November 23, 2017 12:38 pm | Last updated: November 23, 2017 at 3:52 pm

തിരുവനന്തപുരം: ഇടുക്കിയിലെ വ്യാജ പട്ടയ വിവാദങ്ങള്‍ക്ക് പരിഹാരം കാണാന്‍ മൂന്നംഗ മന്ത്രിതല സമിതി രൂപീകരിച്ചു. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍, വനം മന്ത്രി കെ രാജു, വൈദ്യുതി മന്ത്രി എംഎം മണി എന്നിവരാണ് ഇടുക്കിയിലേക്ക് പോകുക. കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണയം സംബന്ധിച്ച് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തീരുമാനം.

കൊട്ടക്കംബൂരിലെ ജോയിസ് ജോര്‍ജ് എംപിയുടെ കൈവശമുള്ള ഭൂമിയുടെ പട്ടയം റദ്ദാക്കിയ നടപടി വിവാദമായതിന് പിന്നാലെയാണ് കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണയം ചര്‍ച്ചയായത്.