Connect with us

National

നാലു വയസ്സുകാരന്‍ നാല് വയസ്സുകാരിയെ പീഡിപ്പിച്ചു; സംഭവം ഡല്‍ഹിയില്‍

Published

|

Last Updated

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നാല് വയസ്സുകാരിയെ സഹപാഠിയായ നാല് വയസ്സുകാരന്‍ പീഡിപ്പിച്ചതായി ആരോപണം. ക്ലാസ് റൂമില്‍വെച്ച് പെണ്‍കുട്ടിയുടെ ജനന്ദ്രേിയത്തില്‍ പെന്‍സില്‍ കടത്തിയായിരുന്നു പീഡനം. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അതേസമയം ഇത്ര ചെറിയ കുട്ടികള്‍ക്ക് എതിരായ കേസ് എങ്ങനെ മുന്നോട്ടുകൊണ്ടുപോകുമെന്നത് സംബന്ധിച്ച് പോലീസ് ആശയക്കുഴപ്പത്തിലാണ്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. ക്ലാ് കഴിഞ്ഞെത്തിയ പെണ്‍കുട്ടി സ്വകാര്യ ഭാഗങ്ങളില്‍ വേദന ഉണ്ടെന്ന് മാതാപിതാക്കളോട് പരാതിപ്പെടുകയായിരുന്നു. മാതാപിതാക്കള്‍ കൂടുതല്‍ ചോദിച്ചപ്പോഴാണ് പെണ്‍കുട്ടി സംഭവം തുറന്നുപറഞ്ഞത്. ആണ്‍കുട്ടി അവളുടെ പാന്റെിന്റെ ബട്ടണ്‍ അഴിച്ച് ശേഷം കൈവിരലുകളും പെന്‍സിലും ഉപയോഗിച്ച് പെണ്‍കുട്ടിയുടെ ജനന്ദ്രേിയത്തില്‍ മുറിവേല്‍പ്പിക്കുകയായിരുന്നുവത്രെ. സംഭവം നടക്കുമ്പോള്‍ ക്ലാസില്‍ മറ്റാരും ഉണ്ടായിരുന്നില്ലെന്നും പെണ്‍കുട്ടി പറഞ്ഞു.

ഡോക്ടര്‍മാരുടെ പരിശോധനയില്‍ പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി വ്യക്തമായിട്ടുണ്ട്.

 

Latest