ദിലീപിനെതിരായ കൂടുല്‍ വിവരങ്ങള്‍ പുറത്ത്; 2013ല്‍ നടിയെ ആക്രമിക്കാന്‍ ശ്രമിച്ചു

Posted on: November 23, 2017 11:28 am | Last updated: November 23, 2017 at 6:50 pm
SHARE

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് എതിരെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. 2013ല്‍ ദിലീപ് നടിയെ ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്ന കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. പള്‍സര്‍ സുനി മറ്റൊരു കേസില്‍ പ്രതിയായതോടെയാണ് ഈ ശ്രമം പൊളിഞ്ഞത്. ഒടുവില്‍ നടിയെ ആക്രമിച്ച ശേഷവും നടിയെ മോശക്കാരിയായി ചിത്രീകരിക്കാന്‍ സാമൂഹിക മാധ്യമങ്ങളെ ദിലീപ് ഉപയോഗപ്പെടുത്തിയെന്നും കുറ്റപത്രത്തിലുണ്ട്. ദിലീപ് – കാവ്യാ ബന്ധത്തിന്റെ തെളിവ് നടി മഞ്ചുവാര്യര്‍ക്ക് കൈമാറിയതാണ് ദിലീപിന്റെ വൈരാഗ്യത്തിന് കാരണമായതെന്നും കുറ്റപത്രം പറയുന്നു.

അതിനിടെ, കേസില്‍ ദിലീപിന് എതിരായ അനുബന്ധ കുറ്റപത്രം അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിശോധിക്കും. തുടര്‍ന്ന് കുറ്റപത്രത്തിന്റെ പകര്‍പ്പ് പ്രതികള്‍ക്ക് നല്‍കും.

LEAVE A REPLY

Please enter your comment!
Please enter your name here