ഇത് പിന്നാക്കക്കാരോടുള്ള വെല്ലുവിളി

Posted on: November 23, 2017 9:33 am | Last updated: November 22, 2017 at 11:36 pm
SHARE

പ്രീണന നയങ്ങളുടെ ഭാഗമായി രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ഥാനാര്‍ഥികളെ ജാതിയും മതവും നോക്കി നിശ്ചയിക്കാറുള്ളത് പതിവാണ്. എന്നാല്‍ ഇടതുപക്ഷം ഇതില്‍ നിന്നും വിഭിന്നമാണെന്നും സമൂഹത്തിലെ അധഃസ്ഥിത പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങളുടെ സാമൂഹിക നീതിക്കായി എപ്പോഴും പ്രവര്‍ത്തിക്കുന്നവരാണെന്നുമുള്ള തോന്നല്‍ പൊതുവേയുണ്ട്. എന്നാല്‍, ഇടതുപക്ഷ സര്‍ക്കാര്‍ അടുത്ത കാലത്ത് എടുത്ത ചില നയങ്ങളില്‍ പൊതു ജനവും പാര്‍ട്ടിയുടെ അടിസ്ഥാന വോട്ടര്‍മാരും രോഷാകുലരും  അത്യപ്തരുമാണെന്ന് പറയാതിരിക്കാന്‍ കഴിയില്ല. ചില പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുമ്പോള്‍ മനസ്സിലാകുന്നത് സാമൂഹിക നീതി നിഷേധിക്കപ്പെടാന്‍ ഇത്തരം ചില പ്രവര്‍ത്തനങ്ങള്‍ ഹേതുവാകുന്നുവെന്നതാണ്. പൊതുജനം വൈകിയാണ് ഇതിന്റെ ഭവിഷ്യത്ത് തിരിച്ചറിയുന്നത്. അതിനൊരു മികച്ച ഉദാഹരണമാണ് 2008ല്‍ അച്യുതാനന്ദന്‍ പ്രീണന നയങ്ങളുടെ ഭാഗമായി രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ഥാനാര്‍ഥികളെ ജാതിയും മതവും നോക്കി നിശ്ചയിക്കാറുള്ളത് പതിവാണ്. എന്നാല്‍ ഇടതുപക്ഷം ഇതില്‍ നിന്നും വിഭിന്നമാണെന്നും സമൂഹത്തിലെ അധഃസ്ഥിത പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങളുടെ സാമൂഹിക നീതിക്കായി എപ്പോഴും പ്രവര്‍ത്തിക്കുന്നവരാണെന്നുമുള്ള തോന്നല്‍ പൊതുവേയുണ്ട്. എന്നാല്‍, ഇടതുപക്ഷ സര്‍ക്കാര്‍ അടുത്ത കാലത്ത് എടുത്ത ചില നയങ്ങളില്‍ പൊതു ജനവും പാര്‍ട്ടിയുടെ അടിസ്ഥാന വോട്ടര്‍മാരും രോഷാകുലരും  അത്യപ്തരുമാണെന്ന് പറയാതിരിക്കാന്‍ കഴിയില്ല. ചില പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുമ്പോള്‍ മനസ്സിലാകുന്നത് സാമൂഹിക നീതി നിഷേധിക്കപ്പെടാന്‍ ഇത്തരം ചില പ്രവര്‍ത്തനങ്ങള്‍ ഹേതുവാകുന്നുവെന്നതാണ്. പൊതുജനം വൈകിയാണ് ഇതിന്റെ ഭവിഷ്യത്ത് തിരിച്ചറിയുന്നത്. അതിനൊരു മികച്ച ഉദാഹരണമാണ് 2008ല്‍ അച്യുതാനന്ദന്‍ സര്‍ക്കാര്‍ വിദ്യഭ്യാസ രംഗത്ത് കൊണ്ടുവന്ന 10 ശതമാനം മുന്നാക്ക സംവരണം. ഇതിനോടനുബന്ധമായി പല കാര്യങ്ങളും ഇവിടെ ചര്‍ച്ച ചെയ്യേണ്ടിയിരിക്കുന്നു.

മുന്നാക്ക ജാതിക്കാരില്‍ ഉള്‍പ്പെടുന്നത് ആരെല്ലാം? കേരളത്തിലെ നായര്‍, നമ്പൂതിരി, ക്രിസ്ത്യാനികളിലെ മേല്‍തിട്ട് വിഭാഗങ്ങളെയാണ് മുന്നാക്ക വിഭാഗക്കാരായി കണക്കാക്കുന്നത്. മൊത്തം ജനസംഖ്യയുടെ 18 ശതമാനം മാത്രം വരുന്ന ഈ വിഭാഗങ്ങള്‍ സാമ്പത്തികമായും സാമൂഹികമായും വിദ്യാഭ്യാസ പരമായും രാഷ്ട്രീയമായും ഏറെ ഉയര്‍ന്ന്  നില്‍ക്കുന്നു. സര്‍ക്കാര്‍ സര്‍വീസില്‍ 70-80 ശതമാനവും ഇവരാണ്. കേരളത്തിലെ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 70 ശതമാനവും  ഇവരിലാണ്. ഇത്തരം വിഭാഗങ്ങളിലും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ചിലരെങ്കിലുമുണ്ടാവുമെന്നത് വസ്തുതയാണ്.
2008 മുതല്‍ മുന്നാക്ക ജാതിക്കാരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ സര്‍ക്കാര്‍ വിദ്യാഭ്യാസ രംഗത്ത് 10 ശതമാനം സംവരണം നേടിക്കൊണ്ടിരിക്കുന്നു. നിലവില്‍ ജനസംഖ്യാനുപാതത്തേക്കാള്‍ ഏറെ സംവരണവും അനുഭവിക്കുന്നുവെന്ന് ചുരുക്കം. സംവരണം ലഭിക്കുന്നതിനുള്ള മാനദണ്ഡം / നിലവില്‍ അഡ്മിഷന്‍ നേടുന്നവരുടെ അക്കാദമിക പശ്ചാതലം: ബി പി എല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുകയോ പഞ്ചായത്ത് അധികൃതര്‍ നല്‍കുന്ന ബി പി എല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയോ ചെയ്താല്‍ അഡ്മിഷന്‍ നല്‍കുന്നു. ആധികാരികത പരിശോധിക്കപ്പെടുന്നില്ല. പട്ടിക ജാതി, പട്ടിക വര്‍ഗ വിദ്യാര്‍ഥികളിലും കുറഞ്ഞ മാര്‍ക്ക്  നേടിയവരാണ് മിക്ക കോഴ്‌സുകളിലും അഡ്മിഷന്‍ എടുക്കുന്നത്.

മുന്നാക്കക്കാര്‍ക്ക് സംവരണം വേണമെന്ന ആവശ്യം ന്യായമാണോ? സര്‍ക്കാര്‍ സര്‍വീസില്‍ 70-80 ശതമാനവും കേരളത്തിലെ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 70 ശതമാനവും കൈയാളുന്ന ഇവര്‍ ഏതെങ്കിലും തരത്തിലുളള വിവേചനത്തിന് ഇരയായതായോ ആവുന്നതായോ അറിവില്ല. സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ ഏതെങ്കിലും കമ്മീഷന്‍ സാമ്പത്തികമായും സാമൂഹികമായും വിദ്യാഭ്യാസ പരമായും രാഷ്ട്രീയമായും മുന്നാക്കക്കാര്‍ നേരിടുന്ന പിന്നാക്കാവസ്ഥ പഠിച്ച് നിര്‍ദേശം സമര്‍പ്പിച്ചതായും അറിവില്ല.
സംവരണം അനുവദിച്ച പശ്ചാത്തലം ഇതാണ്. പിന്നാക്ക സംവരണ വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍  നഷ്ടപ്പെട്ട അവസരത്തെ കുറിച്ച് പഠിച്ച ജസ്റ്റിസ് നരേന്ദ്രന്‍ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം സംവരണ വിഭാഗങ്ങള്‍ക്ക് നഷ്ടപ്പെട്ട ബാക്ക് ലോഗ് നികത്തുന്നതിനും സച്ചാര്‍ റിപ്പോര്‍ട്ടിന്റെ ഭാഗമായി നിയോഗിച്ച പാലോളി കമ്മിറ്റി ശിപാര്‍ശ നടപ്പിലാക്കുന്നതിന്റെയും ഭാഗമായി അഡ്ജസ്റ്റ്‌മെന്റ് രൂപേണയാണ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ 2008ല്‍ മുന്നാക്ക വിഭാഗങ്ങള്‍ക്ക് 10 ശതമാനം സംവരണം സര്‍ക്കാര്‍ വിദ്യാഭ്യാസ മേഖലയില്‍ ഏര്‍പ്പെടുത്തിയത്. ശേഷം, പിന്നാക്ക  സംവരണ വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ നഷ്ടപ്പെട്ട അവസരം തിരിച്ചുനല്‍കാനോ, നരേന്ദ്രന്‍ കമ്മിറ്റി റിപ്പോര്‍ട്ട്  പ്രകാരം ബാക്ക് ലോഗ് നികത്താനോ, സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിനോ ഒന്നും ചെയ്തതുമില്ല. പാലോളി കമ്മിറ്റി ശിപാര്‍ശ എന്ന പേരില്‍ ഏതാനും സ്‌കൂളുകള്‍ക്ക്  എയ്ഡഡ് പോലും ആക്കാതെ അണ്‍ എയ്ഡഡ് അംഗീകാരം നല്‍കിയതൊഴിച്ചാല്‍ ഒന്നും ചെയ്തിെല്ലന്നതാണ് വാസ്തവം. ഈ തീരുമാനത്തിലൂടെ സര്‍ക്കാര്‍ പിന്നാക്ക  സംവരണ വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസ മേഖലയില്‍ അവസരം നഷ്ടപ്പെടുത്തുകയും സാമൂഹിക നീതി തകിടം മറിക്കുകയുമാണ് ചെയ്തത്. സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നത് മേല്‍ വിഭാഗങ്ങളുടെ സ്ഥാപനങ്ങളില്‍ 10 ശതമാനം സംവരണം അതേ വിഭാഗത്തില്‍ പെട്ടവര്‍ക്ക് ഏര്‍പ്പെടുത്തുകയായിരുന്നു.

സാമൂഹിക, സാമ്പത്തിക മണ്ഡലങ്ങളില്‍ പിന്നാക്കം നില്‍ക്കുന്ന ജനസംഖ്യയുടെ 27 ശതമാനം വരുന്ന മുസ്‌ലിം, 22 ശതമാനം വരുന്ന ഈഴവ വിഭാഗങ്ങള്‍ക്ക് നല്‍കിയതിലധികം പ്രാധാന്യവും പ്രാതിനിധ്യവും നല്‍കി എല്ലാ തുറകളിലും ആധിപത്യം സ്ഥാപിച്ച 18 ശതമാനം മുന്നാക്കക്കാര്‍ക്ക് 10 ശതമാനം സംവരണം നല്‍കി ‘സാമൂഹിക നീതി നടപ്പിലാക്കുന്നത്’ ഒരിക്കലും യുക്തിക്ക് നിരക്കാത്തതാണ്. സംവരണ വിഭാഗങ്ങളുടെ കഞ്ഞിയില്‍ പാറ്റയിടാന്‍ മാത്രം ഉതകുന്നതുമാണ്.
അതുപോലെ പിന്നാക്ക കോര്‍പറേഷനുകള്‍ക്കില്ലാത്ത  ക്യാബിനറ്റ് പദവിയും അധികാരവും ഫണ്ടും മുന്നാക്ക ക്ഷേമ കമ്മീഷന് നല്‍കി മുന്നാക്കക്കാരെ സുഖിപ്പിക്കുന്നതും വിരോധാഭാസം തന്നെ.കേരളത്തിലെ എയ്ഡഡ് കോളജുകള്‍ അനുവദിക്കുന്നതിലെ മാനദണ്ഡം വെച്ച് പരിശോധിക്കുകയാണെങ്കില്‍ മുന്നാക്കവിഭാഗക്കാരുടെ കോളജുകളില്‍ 10 ശതമാനം കമ്മ്യൂണിറ്റി ക്വോട്ടയും 20 ശതമാനം മാനേജ്‌മെന്റ് ക്വോട്ടയും പ്രസ്തുത വിഭാഗത്തിന് തന്ന സംവരണമായി ലഭിക്കുന്നു. അതിനു പുറമേയാണ് സാമൂഹിക നീതിയുടെ പേരില്‍ 10 ശതമാനം സര്‍ക്കാര്‍ സ്ഥാപനങ്ങളിലും നല്‍കുന്നത്.