ചൈനയില്‍ സ്‌കൈപ് ‘കരിമ്പട്ടിക’യില്‍

Posted on: November 22, 2017 11:46 pm | Last updated: November 22, 2017 at 11:46 pm

ബീജിംഗ്: മൈക്രോസോഫ്റ്റിന്റെ വീഡിയോ കോള്‍ ആപ്ലിക്കേഷനായ സ്‌കൈപിനെ ചൈന ‘കരിമ്പട്ടി’കയില്‍പ്പെടുത്തി. ആപ്പിളിന്റേതടക്കമുള്ള ആപ്പ് സ്റ്റോറുകളില്‍നിന്നും ഇവ നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തെ പ്രാദേശിക നിയമങ്ങള്‍ തെറ്റിച്ചതിനെത്തുടര്‍ന്ന് ചൈന സ്‌കൈപിനെ ആപ്പ് സ്റ്റോറുകളില്‍നിന്നും ഒഴിവാക്കിയതായി ഇത് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ആപ്പിള്‍ മറുപടി നല്‍കി.

പ്രാദേശിക നിയമങ്ങള്‍ അംഗീകരിക്കുന്നില്ലെന്ന് ചൈനയുടെ പൊതുസുരക്ഷാ മന്ത്രാലയം കണ്ടെത്തിയതിനെ തുടര്‍ന്നാണ് സ്‌കൈപ്പിനെ കരിമ്പട്ടികയില്‍പ്പെടുത്തുകയായിരുന്നുവെന്നും ആപ്പിളിന്റെ വക്താവ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.