Connect with us

Kerala

ലൈഫ് മിഷന്‍ പദ്ധതിയുടെ ഗുണഭോക്തൃ പട്ടിക ഡിസംബറില്‍

Published

|

Last Updated

വടക്കഞ്ചേരി : എല്ലാവര്‍ക്കും വീടെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ലൈഫ് മിഷന്‍ പദ്ധതിയുടെ ഗുണഭോക്തൃ പട്ടിക ഡിസംബര്‍ ആദ്യം പ്രസിദ്ധീകരിക്കും. അനര്‍ഹരെ ഒഴിവാക്കി അര്‍ഹരെ ഉള്‍ക്കൊള്ളിച്ചുള്ള പട്ടിക പഞ്ചായത്തുകളില്‍ ഡാറ്റാ എന്‍ട്രി നടക്കുകയാണ്.

ഇവ ഈ മാസം അവസാനത്തോടെ ഗ്രാമസ‘യില്‍വച്ച് അംഗീകാരം നേടിയശേഷം ഡിസംബര്‍ ആദ്യം ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിക്കും. കുടുംബശ്രീ നടത്തിയ സര്‍വേയില്‍ അര്‍ഹരായി 42,882പേരെ കണ്ടെത്തിയിരുന്നു. ഇതില്‍ 26,408 പേര്‍ ‘വനരഹിതരും 16,474പേര്‍ ഭൂരഹിതരുമാണ്. ഒന്നാംഘട്ട പരിശോധനയ്ക്കുശേഷം 13,624 പേരെ ഭവനരഹിതരായും 9,137 പേരെ ഭൂരഹിതരായും കണ്ടെത്തി. തുടര്‍ന്ന് 1,071പേരെ ജില്ലാതല അപ്പീല്‍ പരിഗണിച്ച് വീടിന് അര്‍ഹരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 831പേരെ സ്ഥലവും വീടുമില്ലാത്തവരുടെ പട്ടികയിലും ഉള്‍പ്പെടുത്തി.

അവസാനഘട്ട ഗുണഭോക്തൃ പട്ടിക ഇപ്പോള്‍ പഞ്ചായത്തുകളുടെയും നഗരസഭയുടെയും പരിഗണനയിലാണ്. ഈ പട്ടിക ഡാറ്റാ എന്‍ട്രിക്കുശേഷം പ്രസിദ്ധീകരിക്കും. തുടര്‍ന്ന് ഗ്രാമസ‘യില്‍വച്ചശേഷമാകും അംഗീകാരം നല്‍കുക. ഗ്രാമസഭയില്‍ പരിഗണിക്കുമ്പോള്‍ കൂടുതല്‍ അര്‍ഹരുണ്ടെങ്കില്‍ ഉള്‍പ്പെടുത്താനും അനര്‍ഹരെ ഒഴിവാക്കാനും പഞ്ചായത്ത്മുനിസിപ്പല്‍ സെക്രട്ടറിക്ക് അധികാരമുണ്ടെന്ന് ലൈഫ് മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ എം ഗിരീഷ് പറഞ്ഞു. വീടും സ്ഥലവും ഇല്ലാത്തവര്‍ക്കായി നിര്‍മിക്കുന്ന ഫഌറ്റുകള്‍ക്ക് ഡിസംബര്‍ 31നകം തറക്കല്ലിടും. നിലവില്‍ ചിറ്റൂര്‍തത്തമംഗലം നഗരസഭയിലെ തത്തമംഗലം വെള്ളപ്പനയില്‍ കെട്ടിടത്തിന് കല്ലിട്ടു.

ഫഌറ്റ് നിര്‍മിക്കാന്‍ എളമ്പുലാശേരി എഡ്യൂക്കേഷണല്‍ ട്രസ്റ്റ് 45 സെന്റ് സ്ഥലം ശ്രീകൃഷ്ണപുരം ബ്‌ളോക്ക് പഞ്ചായത്തിന് സൌജന്യമായി രജിസ്റ്റര്‍ ചെയ്ത് കൊടുത്തിട്ടുണ്ട്. ആനക്കര പഞ്ചായത്തില്‍ മൂന്ന് സ്ഥലങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ റവന്യൂ പുറമ്പോക്കും ഉള്‍പ്പെടും.ഭവനം എന്ന സര്‍ക്കാര്‍ ഏജന്‍സിയാണ് നിര്‍മാണവുമായി ബന്ധപ്പെട്ട പ്രവൃത്തി ചെയ്യുക. നിര്‍മാണജോലിയില്‍ കുടുംബശ്രീ വനിതാ തൊഴിലാളികളുമുണ്ടാവും.

ലൈഫ് മിഷന്റെ ആദ്യഘട്ടമായി അപൂര്‍ണമായ വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കല്‍ നടന്നുകൊണ്ടിരിക്കുകയാണ്. 6,779 വീടുകളുടെ പണിയാണ് ഇപ്പോള്‍ നടക്കുന്നത്. മാര്‍ച്ച് 31ഓടെ നിര്‍മാണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.

 

 

 

---- facebook comment plugin here -----

Latest