Connect with us

Kerala

തമിഴ്‌നാട് വെള്ളം തരാന്‍ തീരുമാനമായി; ഹര്‍ത്താല്‍ പിന്‍വലിച്ചു

Published

|

Last Updated

പാലക്കാട്: പറമ്പിക്കുളത്തുനിന്ന് ആളിയാര്‍ ഡാമിലേക്ക് വെള്ളം നല്‍കുന്ന കാര്യത്തില്‍ തമിഴ്‌നാട് ഒടുവില്‍ സമ്മതിച്ചു. ചീഫ് സെക്രട്ടറി കെ എം എബ്രഹാം, മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് നളിനി നെറ്റോ, ജലവിഭവ സെക്രട്ടറി ടിങ്കു ബിസ്വാള്‍ എന്നിവര്‍ തമിഴ്‌നാട് സര്‍ക്കാരുമായി നടത്തിയ വെള്ളം തരാന്‍ തീരുമാനമായത്.

സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ഉന്നതതല യോഗത്തിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെയും തമിഴ് നാട്ടിലെയും ജലസേചനവകുപ്പ് എന്‍ജിനീയര്‍മാര്‍ ഉടന്‍ സംയുക്തയോഗം ചേരും. ആളിയാര്‍ ഡാമിലിപ്പോള്‍ 1.4 ടി എം സി ജലമാണുള്ളത്. 3.8 ടി എം സി ജലംകൂടി ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള ഡാമാണിത്. പറമ്പിക്കുളം ഡാമില്‍ ഇപ്പോള്‍ ഉപയോഗിക്കാന്‍ കഴിയുന്ന 5.4 ടി എം സി വെള്ളവുമുണ്ട്. ഇത് ഇപ്പോള്‍ തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോവുകയാണ്. എത്രവെള്ളം, എത്രദിവസം ഒഴുക്കണം തുടങ്ങിയ കാര്യങ്ങളാണ് എന്‍ജിനീയര്‍മാരുടെ സംയുക്തയോഗത്തില്‍ ചര്‍ച്ചചെയ്യുക. തുടര്‍ച്ചയായി കരാര്‍ലംഘനം നടത്തിക്കൊണ്ടിരിക്കുന്ന തമിഴ്‌നാടിനെതിരെ പാലക്കാട്ടെ കര്‍ഷകര്‍ പ്രതിഷേധസമരം തുടങ്ങിയതിനെത്തുടര്‍ന്നാണ് വെള്ളം നല്‍കാന്‍ അവര്‍ സന്നദ്ധരായത്. തമിഴ്‌നാട് തീരുമാനം അനുകൂലമായതിനെ തുടര്‍ന്ന് ചിറ്റൂരില്‍ ഇന്ന് നടത്താനിരുന്ന ഹര്‍ത്താല്‍ പിന്‍വലിച്ചതായി കെ കൃഷ്ണന്‍ കുട്ടി എം എല്‍ എ അറിയിച്ചു.

 

 

 

Latest