ലഹരി രാക്ഷസന് ‘വധശിക്ഷ’ വിധിച്ചു

Posted on: November 22, 2017 11:14 pm | Last updated: November 22, 2017 at 11:14 pm
SHARE

സുല്‍ത്താന്‍ ബത്തേരി: ലഹരി രാക്ഷസന് വധശിക്ഷ വിധിച്ചു കൊണ്ട് ലഹരി പദാര്‍ത്ഥങ്ങള്‍ക്കെതിരെ ബോധവത്കരണ യജ്ഞവുമായി സെന്റ് മേരീസ് കോളജ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നാഷണല്‍ സര്‍വ്വീസ് സ്‌കീം വിദ്യാര്‍ഥികള്‍ ഒരുക്കിയ ജനകീയ കോടതി ശ്രദ്ധേയമായി.

വിദ്യാര്‍ഥികള്‍ വിദ്യാലയ പരിസരത്തു നിന്നും കണ്ടെടുത്ത വിവിധയിനം പാന്‍മസാലകള്‍, മദ്യം,മയക്കുമരുന്ന് തുടങ്ങിയ ആരോഗ്യത്തിന് ഹാനികരമായ ലഹരി ഉല്‍പ്പന്നങ്ങളുടെ ഉപയോഗശേഷം വലിച്ചെറിഞ്ഞ കവറുകള്‍ കൊണ്ടുണ്ടാക്കിയ ലഹരി രാക്ഷസനെ വിദ്യാര്‍ഥികള്‍ അടങ്ങുന്ന ജനകീയ കോടതിയില്‍ വച്ച് വിസ്തരിക്കുകയും കുറ്റക്കാരനായ രാക്ഷസനെ പ്രതീകാത്മകമായി തൂക്കിലേറ്റുകയും ചെയ്തു.ഇന്ന് സമൂഹത്തെ ഗ്രസിക്കുന്ന ഏറ്റവും വലിയ വിപത്തായലഹരിയെ എന്നന്നേക്കുമായി ഉപേക്ഷിക്കുന്നതിന് പരിപാടി പ്രചോദനമായി. സുല്‍ത്താന്‍ ബത്തേരി സബ് കോടതി സബ് ജഡ്ജ് സുനിത കെ പി പ്രസംഗിച്ചു. പ്രിന്‍സിപ്പല്‍ ജോസ് കെ.ജി.നാഷണല്‍ സര്‍വ്വീസ് സ്‌കീം പ്രോഗ്രാം ഓഫീസര്‍ സ്മിത സി വി. ,പി മുഹമ്മദലി,പോള്‍ വര്‍ഗ്ഗീസ്, വിനു, ബ്രോജിന്‍ ലിയോ ജോസ്, ഷാനറ്റ് ട്രീസ ഷാജന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

LEAVE A REPLY

Please enter your comment!
Please enter your name here