Connect with us

Gulf

അന്താരാഷ്ട്ര ഖുര്‍ആന്‍ മനഃപാഠ മത്സരം: ഇന്ത്യക്ക് അഭിമാനമായി മന്‍സൂറ

Published

|

Last Updated

കാഞ്ഞങ്ങാട്: ദുബൈ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ മനഃപാഠ മത്സരത്തില്‍ ഇന്ത്യയെ പ്രതിനീധീകരിച്ച് പങ്കെടുത്ത കാഞ്ഞങ്ങാട് മര്‍കസ് അന്‍വാറുല്‍ മദീന വിദ്യാര്‍ഥി മന്‍സൂറ ഇന്ത്യയ്ക്ക് അഭിമാനമായി. ഇക്കഴിഞ്ഞ 12 മുതല്‍ ദുബൈയില്‍ നടന്ന 42 രാഷ്ട്രങ്ങളില്‍ നിന്നായ് 80ലധികം മത്സരാര്‍ഥികള്‍ മാറ്റുരച്ച ഹോളി ഖുര്‍ആന്‍ മനഃപാഠ മല്‍സരത്തില്‍ മൂന്നാം റൗണ്ടില്‍ എത്തിയാണ് മന്‍സൂറ ഇന്ത്യയ്ക്ക് അഭിമാനമായത്.

മത്സരം കഴിഞ്ഞ് തിരിച്ചെത്തിയ മന്‍സൂറയ്ക്ക് നല്‍കിയ അനുമോദന ചടങ്ങില്‍ സ്ഥാപന പ്രസിഡന്റ് സമസ്ത കേന്ദ്ര മുശാവറ അംഗം അബ്ബാസ് മുസ്‌ലിയാര്‍ മഞ്ഞനാടി അവാര്‍ഡ് സമ്മാനിച്ചു. മടിക്കൈ അബ്ദുല്ല ഹാജി അധ്യക്ഷത വഹിച്ചു.

 

---- facebook comment plugin here -----

Latest