Connect with us

Gulf

മുഹമ്മദ് ബിന്‍ റാശിദ് വൈജ്ഞാനിക പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

Published

|

Last Updated

ദുബൈ: വേള്‍ഡ് ട്രേഡ് സെന്ററില്‍ ആരംഭിച്ച നാലാമത് വൈജ്ഞാനിക സമ്മേളനത്തില്‍ മുഹമ്മദ് ബിന്‍ റാശിദ് വൈജ്ഞാനിക പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. വിദ്യാഭ്യാസം, ശാസ്ത്രം, ഗവേഷണം, നേതൃപാടവം എന്നിവയില്‍ മികവ് തെളിയിച്ചവര്‍ക്ക് ഏര്‍പെടുത്തിയ പുരസ്‌കാരം യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ സാന്നിധ്യത്തില്‍ ദുബൈ കിരീടാവകാശിയും എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമാണ് വിതരണം ചെയ്തത്.

36.7 ലക്ഷം ദിര്‍ഹമാണ് പുരസ്‌കാര ജേതാക്കള്‍ക്ക് ലഭിക്കുക. മിത്‌സുബിഷി റിസര്‍ച് ഇന്‍സ്റ്റിറ്റിയൂട്ട് ചെയര്‍മാന്‍ ഹിരോഷി കൊമിയാമ, ടീച്ച് ഫോര്‍ അമേരിക്ക സ്ഥാപകനും ടീച്ച് ഫോര്‍ ആള്‍ സി ഇ ഒയും സഹ സ്ഥാപകനുമായ വെന്‍ഡി കോപ്പ്, മിസ്‌ക് ഫൗണ്ടേഷന്‍ എന്നിവരാണ് പുരസ്‌കാര ജേതാക്കള്‍.
ചടങ്ങില്‍ മുഹമ്മദ് ബിന്‍ റാശിദ് ഫൗണ്ടേഷന്‍, യുനെസ്‌കോ, യുണൈറ്റഡ് നാഷന്‍സ് ഡവലപ്‌മെന്റ് പ്രോഗ്രാം എന്നിവരുമായി ചേര്‍ന്ന് നടപ്പാക്കുന്ന “ലിറ്ററസി ചലഞ്ച് ഇനീഷ്യേറ്റീവ്”ന് ശൈഖ് മുഹമ്മദ് തുടക്കം കുറിച്ചു. മൂന്ന് കോടി വരുന്ന അറബ് സമൂഹത്തെ ലക്ഷ്യമിട്ടാണ് കാമ്പയിന്‍.

ചടങ്ങില്‍ ദുബൈ ഉപ ഭരണാധികാരി ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, ശൈഖ് അഹ്മദ് ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, ശൈഖ് മന്‍സൂര്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം തുടങ്ങിയവര്‍ സംബന്ധിച്ചു.

 

---- facebook comment plugin here -----

Latest