യുഎഇയില്‍ ഒഴുക്കില്‍പെട്ട് കാണാതായ മലയാളി വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

Posted on: November 22, 2017 3:15 pm | Last updated: November 22, 2017 at 8:18 pm

ദുബൈ: യുഎഇയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ മലയാളി വിദ്യാര്‍ഥിയുടെ മൃതദേഹം ഒമാന്‍ അതിര്‍ത്തിയിലെ ഡാമിന് സമീപത്ത് നിന്ന് കണ്ടെത്തി. പത്തനംതിട്ട കോന്നി തടത്തില്‍ ജോയുടെ മകന്‍ ആല്‍ബര്‍ട്ടിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഫുജൈറ – ഒമാന്‍ അതിര്‍ത്തിയിലെ സരൂജ് ഡാമിന് സമീപത്ത് നിന്നാണ് മൃതദേഹം ലഭിച്ചത്.

ഒഴാഴ്ച മുമ്പാണ് ആല്‍ബര്‍ട്ടിനെ കാണാതായത്. സുഹൃത്തുക്കളോടൊപ്പം സവാരിക്ക് െേപായ ആല്‍ബര്‍ട്ട് ഒഴുക്കില്‍പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവരെ രക്ഷപ്പെടുത്താനായെങ്കിലും ആല്‍ബര്‍ട്ടിനെ കണ്ടെത്താനായില്ല.