വേള്‍ഡ് എക്‌സ്‌പോക്ക് വന്‍ ഒരുക്കം: 150 രാജ്യങ്ങളുടെ പങ്കാളിത്തം ഉറപ്പായി

ദുബൈ
Posted on: November 22, 2017 8:34 pm | Last updated: November 22, 2017 at 8:34 pm
SHARE

വേള്‍ഡ് എക്‌സ്‌പോ 2020 ല്‍ 150 രാജ്യങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തിയതായി രാജ്യാന്തര സഹകരണ മന്ത്രിയും എക്‌സ്‌പോ 2020 ഡയറക്ടര്‍ ജനറലുമായ റീം ഇബ്രാഹിം അല്‍ ഹാശിമി വ്യക്തമാക്കി. ദുബൈ ഇന്റര്‍നാഷണല്‍ പ്രോജക്ട് മാനേജ്മെന്റ് ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ എക്‌സ്‌പോ ആയിരിക്കും ദുബൈയിലേത്. എക്‌സ്‌പോ വേദി തന്നെ വലിയ നഗരമായി മാറും. നിരവധി സ്ഥാപനങ്ങള്‍ അവിടേക്ക് ആകര്‍ഷിക്കപ്പെടും.
ലോകത്തിലെ ഇന്നേവരെയുള്ള നേട്ടങ്ങള്‍ അവതരിപ്പിക്കപ്പെടും. യു എ ഇ യുടെ സാമ്പത്തികവും സാംസ്‌കാരികവുമായ മേഖലകള്‍ക്ക് ഗുണപരമായ പ്രതിഫലനം ഉണ്ടാക്കും. സാമ്പ്രദായികമല്ലാത്ത സംരംഭങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കുക.

അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും ആതിഥേയത്വം കുറ്റമറ്റതാക്കാനും ശ്രമം തുടരുകയാണ്. ഗതാഗതം, വൈദ്യുതി, ജലം, വാര്‍ത്താവിനിമയം എന്നിവയുടെ ലഭ്യത ഉറപ്പു വരുത്തുന്നുണ്ട് -മന്ത്രി റീം അറിയിച്ചു.

ആര്‍ ടി എ യുടെ എക്‌സ്‌പോ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ പ്രത്യേക നിരീക്ഷണ സംവിധാനമുണ്ടെന്ന് ചെയര്‍മാന്‍ മതര്‍ അല്‍ തായര്‍ അറിയിച്ചു. 1500 കോടി ദിര്‍ഹമിന്റെ പദ്ധതികളാണ് നടപ്പാക്കുന്നത്. മെട്രോയില്‍ റൂട്ട് 2020 നിര്‍മാണം വേഗത്തില്‍ പുരോഗമിക്കുന്നു. റോഡ് പദ്ധതികള്‍ 2020 ഫെബ്രുവരിയോടെ പൂര്‍ത്തിയാക്കും. 625 ബസുകള്‍, 2900 ടാക്സികള്‍ തുടങ്ങിയവ അണി നിരത്തും. മെട്രോ റൂ 2.7 ലക്ഷം ജന സാന്ദ്രതയാണ് കണക്കാക്കിയിരിക്കുന്നതെന്ന് മതര്‍ അല്‍ തായര്‍ പറഞ്ഞു.

ദുബൈയിലേക്കുള്ള ഇറക്കുമതിയില്‍ 90 ശതമാനം കപ്പല്‍ വഴിയാണെന്ന് ഡി പി വേള്‍ഡ് സി ഇ ഒ സുല്‍ത്താന്‍ ബിന്‍ സുലൈം ചൂണ്ടിക്കാട്ടി. അത് കൊണ്ട് തന്നെ കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ 1500 കോടി ഡോളര്‍ തുറമുഖ നവീകരണങ്ങള്‍ക്കു ചെലവ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here