യുഎഇയില്‍ സ്വകാര്യമേഖലയില്‍ മൂന്ന് ദിവസം അവധി, ഒമാനില്‍ അഞ്ച് ദിവസം

Posted on: November 22, 2017 6:40 pm | Last updated: November 29, 2017 at 8:37 pm
SHARE

ദുബൈ: നബിദിനവും ദേശീയ ദിനവും അനുസ്മരണ ദിനവും പ്രമാണിച്ച് യുഎഇയില്‍ സ്വകാര്യ മേഖലയില്‍ മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചു. നവംബര്‍ 30 മുതല്‍ ഡിസംബര്‍ രണ്ട് വരെയാണ് അവധിയെന്ന മനുഷ്യ വിഭവശേഷി – സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു. പൊതുമേഖലാ സ്ഥാപനങ്ങളുടെ അവധി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഡിസംബർ 3 നും കൂടി പൊതുമേഖലക്ക് അവധിയാണു

ദേശീയ ദിനവും നബിദിനവും പ്രമാണിച്ച് ഒമാനില്‍ അഞ്ച് ദിവസമാണ് അവധി. ഡിസംബര്‍ മൂന്ന് നാല് തീയതികളില്‍ ദേശീയ അവധിയും അഞ്ചാം തീയതി നബിദിന അവധിയും പ്രഖ്യാപിച്ചു. ഒന്നും രണ്ടും വാരാന്ത്യ അവധിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here