Connect with us

International

ഹാഫിസ് സഈദിനെ നാളെ വീട്ടുതടങ്കലില്‍ നിന്ന് വിട്ടയക്കും

Published

|

Last Updated

ലാഹോര്‍: 2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ഭീകര സംഘടനയായ ജമാഅത്തുദ്ദഅ്‌വ നേതാവുമായ ഹാഫിസ് സൗദിനെ പാക്കിസ്ഥാന്‍ നാളെ വിട്ടയക്കും. സഈദിന്റെ വീട്ടുതടങ്കല്‍ കാലാവധി മൂന്ന് മാസത്തേക്ക് കൂടി ദീര്‍ഘിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പാക് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി തള്ളി പാക് കോടതിയാണ് വിട്ടയക്കാന്‍ ഉത്തരവിട്ടത്. കഴിഞ്ഞ ജനുവരിയിലാണ് ഹാഫിസ് സഈദിനെ വീട്ടുതടങ്കലില്‍ ആക്കിയത്.

2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനായ ഹാഫിസ് സഈദിനെ ചൊല്ലി ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ തര്‍ക്കം നിലനില്‍ക്കെയാണ് സഈദിനെ വിട്ടയക്കുന്നത്. ഹാഫിസ് സഈദിനെ കൈമാറണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നുവെങ്കിലും പാക്കിസ്ഥാന്‍ നിരാകരിക്കുകയായിരുന്നു. ഹാഫിസ് സഈദിന് മുംബൈ ഭീകരാക്രമണവുമായി ബന്ധമില്ലെന്നാണ് പാക് നിലപാട്. എന്നാല്‍ അമേരിക്കയുടെ ശക്തമായ സമ്മര്‍ദത്തെ തുടര്‍ന്ന് 2017 ജനുവരിയില്‍ ഹാഫിസ് സഈദിനെ വീട്ടുതടങ്കലില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Latest