Connect with us

Kerala

കെ ഇ ഇസ്മാഈലിനെതിരെ നടപടി; എല്‍ഡിഎഫ് പ്രതിനിധി സ്ഥാനത്ത് നിന്ന് ഒഴിവാക്കി

Published

|

Last Updated

തിരുവനന്തപുരം: സിപിഐ ദേശീയ എക്‌സിക്യുട്ടീവ് അംഗമായ കെ ഇ ഇസ്മാഈലിനെതിരെ അച്ചടക്ക നടപടിക്ക് ശിപാര്‍ശ. സിപിഐ സംസ്ഥാന നിര്‍വാഹക സമിതിയോഗമാണ് നടപടിക്ക് കേന്ദ്രത്തോട് ശിപാര്‍ശ ചെയ്തത്. പാര്‍ട്ടി പ്രതിനിധിയായി എല്‍ഡിഎഫ് യോഗത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ഇസ്മാഈലിനെ ഒഴിവാക്കും.

യോഗത്തില്‍ ഇസ്മാഈലിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. യോഗത്തില്‍ പങ്കെടുത്ത ആരും ഇസ്മാഈലിനെ അനുകൂലിച്ചില്ല. പാര്‍ട്ടി നിലപാടിനെതിരായ ഇസ്മാഈലിന്റെ പ്രതികരണം ഗുരുതര അച്ചടക്ക ലംഘനമാണെന്ന് യോഗം വിലയിരുത്തി.

മന്ത്രി തോമസ് ചാണ്ടിയുടെ രാജി വൈകിയിട്ടില്ലെന്ന  പരാമര്‍ശമാണ് നടപടിക്കാധാരം. തോമസ് ചാണ്ടിയുടെ രാജി വൈകിയിട്ടില്ലെന്നും പ്രശ്‌നങ്ങള്‍ പരിശോധിക്കാനുള്ള സാവകാശം മാത്രമേ എടുത്തിട്ടുള്ളു എന്ന് മുഖ്യമന്ത്രിതന്നെ പറഞ്ഞിട്ടുണ്ടെന്നുമായിരുന്നു ഈസ്മാഈല്‍ പറഞ്ഞത്. മന്ത്രിമാര്‍ മന്ത്രിസഭായോഗം ബഹിഷ്‌കരിച്ചത് തന്നോട് പറഞ്ഞിരുന്നെങ്കിലും നേതൃത്വത്തില്‍ എല്ലാവരും ഇക്കാര്യം അറിഞ്ഞിരിക്കാനിടയില്ലെന്നും ഇസ്മഈല്‍ വ്യക്തമാക്കി. മാധ്യമങ്ങള്‍ തന്റെ വാക്കുകള്‍ വളച്ചൊടിച്ചെന്ന് പിന്നീട് ഈസ്മാഈല്‍ വിശദീകരിച്ചിരുന്നു. ഇക്കാര്യം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനനെ കണ്ടും അദ്ദേഹം അറിയിച്ചിരുന്നു. എന്നാല്‍, നേതൃത്വം ഇതില്‍ തൃപ്തരായിരുന്നില്ല.

 

 

Latest