Connect with us

National

ചരിത്രനേട്ടം കൊയ്ത് ഇന്ത്യ; ബ്രഹ്‌മോസ് സൂപ്പര്‍ സോണിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: മിസൈല്‍ പ്രതിരോധ രംഗത്ത് ചരിത്ര നേട്ടം കൊയ്ത് ഇന്ത്യ. തദ്ദേശീയമായി വികസിപ്പിച്ച ബ്രഹ്‌മോസ് സൂപ്പര്‍ സോണിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. ഇന്ത്യന്‍ വ്യോമസേനയുടെ യുദ്ധ വിമാനമായ സുഖോയ് 30 നിന്നായിരുന്നു പരീക്ഷണം. ലോകത്ത് തന്നെ ഇതാദ്യമായാണ് ശബ്ദാതിവേഗ മിസൈല്‍ ഒരു ദീര്‍ഘദൂര പോര്‍ വിമാനത്തില്‍ ഘടിപ്പിക്കുന്നത്. ഇതോടെ ലോകത്ത് ഈ കഴിവുനേടുന്ന ആദ്യ രാജ്യമെന്ന ബഹുമതിയും ഇന്ത്യക്ക് സ്വന്തമാക്കി.

വ്യക്തമായി കാണാന്‍ കഴിയാത്ത ലക്ഷ്യസ്ഥാനങ്ങളില്‍ പോലും ആക്രമണം നടത്താന്‍ കഴിയുമെന്നതാണ് സുഖോയ് 30-ബ്രഹ്മോസ് സംയോജനത്തിന്റെ ഗുണം. സൂപ്പര്‍സോണിക് ബ്രഹ്മോസ് മിസൈലിന് മണിക്കൂറില്‍ 3200 കിലോമീറ്റര്‍ വേഗമാണുള്ളത്. കരയില്‍ നിന്നും കപ്പലില്‍ നിന്നും തൊടുക്കാവുന്ന 290 കിലോമീറ്റര്‍ ദൂരപരിധിയുള്ള ബ്രഹ്മോസിന്റെ വിവിധ രൂപങ്ങള്‍ സേനക്ക് ഇപ്പോള്‍ തന്നെ സ്വന്തമായുണ്ട്. സുഖോയ്‌യും ബ്രഹ്മോസും തമ്മില്‍ സംയോജിപ്പിക്കുന്ന ദൗത്യം നേരത്തെ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. വ്യോമസേനയും പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒയും സംയോജനത്തില്‍ പങ്കാളികളായി.

നിലവില്‍ വ്യോമസേനയുടെ 42 യുദ്ധ വിമാനങ്ങളില്‍ ബ്രഹ്‌മോസ് ഘടിപ്പിച്ചിട്ടുണ്ട്. ഇവരുയെ പരീക്ഷണങ്ങലും സേന പൂര്‍ത്തിയാക്കിയിട്ടുണ്ട്. ബ്രഹ്‌മോസ് വിജയകരമായി പരീക്ഷിച്ചതില്‍ ബ്രഹ്‌മോസിനെയും ഡിആര്‍ഡിഒയെ പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ അഭിനന്ദിച്ചു.