Connect with us

National

പാര്‍ലിമെന്റ് ശീതകാല സമ്മേളനം ഗുജറാത്ത് വോട്ടെടുപ്പിന് ശേഷം

Published

|

Last Updated

ന്യൂഡല്‍ഹി: പാര്‍ലിമെന്റ് ശൈത്യകാല സമ്മേളനം ഗുജറാത്ത് വോട്ടെടുപ്പിന് ശേഷം. ഡിസംബര്‍ 15 മുതല്‍ ജനുവരി അഞ്ച് വരെയാണ്‌ പാര്‍ലിമെന്റ് സമ്മേളിക്കുക. പരമ്പരാഗതമായി ശീതകാല സമ്മേളനം നവംബര്‍ മൂന്നാം ആഴ്ച മുതല്‍ മൂന്നാം ആഴ്ച വരെയാണ് നടത്തിയിരുന്നത്. എന്നാല്‍, ഇത്തവണ സമ്മേളത്തിന്റെ തീയതി കേന്ദ്രസര്‍ക്കാര്‍ വൈകിപ്പിക്കുകയായിരുന്നു.

സമ്മേളനം വൈകിപ്പിക്കാനുള്ള നടപടിക്കെതിരെ പ്രതിപക്ഷം ശക്തമായ വിമര്‍ശിച്ചിരുന്നു. നിസാര കാരണങ്ങള്‍ പറഞ്ഞ് പാര്‍ലിമെന്റിന്റെ ശീതകാല സമ്മേളനം മോദി സര്‍ക്കാര്‍ മനപ്പൂര്‍വം വൈകിപ്പിക്കുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ആരോപിച്ചിരുന്നു.

പാര്‍ലിമെന്റ് അടച്ചിടുന്നതിലൂടെ ഭരണഘടനാ ഉത്തരവാദിത്വത്തില്‍ നിന്ന് ഒളിച്ചോടാന്‍ എന്‍ഡിഎ സര്‍ക്കാറിന് കഴിയില്ലെന്നും സോണിയ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്ത്യയുടെ ജനാധിപത്യത്തിന്മേല്‍ കറുത്ത നിഴലാണ് മോദി സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്നത്. ഗുജറാത്ത് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹര്യത്തിലാണ് ശീതകാല സമ്മേളനം വൈകുന്നതെന്നും സോണിയ പറഞ്ഞു. ഡിസംബര്‍ ഒമ്പത്, 14 തീയതികളിലായി രണ്ട് ഘട്ടങ്ങളായാണ് ഗുജറാത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്.

Latest