പവര്‍കട്ടില്ലാതാകാന്‍ കാരണം ദീര്‍ഘ വീക്ഷണം: മന്ത്രി എം എം മണി

Posted on: November 22, 2017 12:04 pm | Last updated: November 22, 2017 at 12:04 pm
SHARE

കൊളത്തൂര്‍: വൈദ്യുതി ബോര്‍ഡിന്റെയും മാറിവരുന്ന സര്‍ക്കാറുകളുടെയും ദീര്‍ഘവീക്ഷണത്തോടെയുള്ള പ്രവര്‍ത്തന ഫലമായാണ് സംസ്ഥാനത്ത് പവര്‍കട്ടില്ലാതെ പോകുന്നതെന്ന് മന്ത്രി എം എം മണി പറഞ്ഞു.

കെ എസ് ഇ ബി പുഴക്കാട്ടിരി സെക്ഷന്‍ ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആവശ്യമുള്ളതിന്റെ മുപ്പത് ശതമാനമാണ് ഇപ്പോള്‍ കേരളം ഉത്പാദിപ്പിക്കുന്നത്. എഴുപത് ശതമാനവും പുറത്ത് നിന്നും വാങ്ങിയാണ് വിതരണം ചെയ്യുന്നതെന്ന് മന്ത്രി പറഞ്ഞു. ഉദ്ഘാടന ചടങ്ങില്‍ ടി എ അഹമ്മദ് കബീര്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. പി കെ കുഞ്ഞാലിക്കുട്ടി എം പി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്‍, ബ്ലോക്ക് പ്രസിഡന്റ് ശഹീദ എലിക്കോട്ടില്‍, പഞ്ചായത്ത് പ്രസിഡന്റ് പി കെ ജയറാം, അഡ്വ. ടി കെ റശീദലി പ്രസംഗിച്ചു. പി കെ കുമാരന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ ഇളങ്കോവന്‍ സ്വാഗതവും പരമേശ്വരന്‍ നന്ദിയും പറഞ്ഞു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here