കൊട്ടാരക്കരയില്‍ ഇടിമിന്നലേറ്റ് യുവതി മരിച്ചു

Posted on: November 22, 2017 11:31 am | Last updated: November 22, 2017 at 11:31 am

കൊട്ടാരക്കര: കൊട്ടാരക്കരയില്‍ ഇടിമിന്നലേറ്റ് യുവതി മരിച്ചു. കുളക്കട ചക്കാലയില്‍ വീട്ടില്‍ രവിവസുമതി ദമ്പതികളുടെ മകള്‍ രജിത (24) ആണ് മരിച്ചത്.

ഇന്നലെ രാത്രിയാണ് മിന്നലേറ്റത്. വീട്ടിനുള്ളില്‍ ഇരിക്കുകയായിരുന്ന രജിത മിന്നലേറ്റ് നിലത്തുവീണു. ഉടന്‍തന്നെ വീട്ടുകാര്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം വീട്ടുവളപ്പില്‍ സംസ്‌കരിക്കും.