Connect with us

Palakkad

അട്ടപ്പാടി വനത്തില്‍ നീലകുറുഞ്ഞി പൂത്തു

Published

|

Last Updated

മണ്ണാര്‍ക്കാട്: അട്ടപ്പാടി വനത്തില്‍ നീലകുറുഞ്ഞി പൂത്തു. ഷോളയൂര്‍ ഗ്രാമപഞ്ചായത്തിലെ മൂലഗംഗ ഊരിനോട് ചേര്‍ന്നുളള ഉള്‍ വനത്തിലും, തൊട്ടടുത്തുളള കിണാക്കരയിലുമാണ് നീലകുറുഞ്ഞികള്‍ പൂത്തത്.
ഈ മലമ്പ്രദേശത്ത് ഇതിനുമുമ്പ് നീലകുറുഞ്ഞി പൂത്തിരുന്നുവെങ്കിലും അധികൃതര്‍ പുറത്ത് പറഞ്ഞിരുന്നില്ല. 12 വര്‍ഷത്തിനിടക്ക് പൂക്കാറുളള നീലകുറിഞ്ഞി സാധാരണയായി കണ്ടുവരാറുളളത് ഇടുക്കിയിലെ മൂന്നാര്‍ മലനിരകളിലാണ്.

അപൂര്‍വ്വമായി മാത്രം പൂക്കാറുളള നീലകുറുഞ്ഞി അട്ടപ്പാടിയിലെ ഉള്‍വനങ്ങളിലെ മലനിരകളില്‍ പൂത്തത് ആദ്യമായാണ് പുറം ലോകമറിയുന്നത്. ഉള്‍വനവും, വനം വകുപ്പിന്റെ കര്‍ശന നിയന്ത്രണത്തിലുമുളള ഇവിടേക്ക് വിനോദ സഞ്ചാരികള്‍ക്ക് എത്തിപ്പെടല്‍ ദുഷ്‌കരമാണ്.

Latest