മലമ്പുഴ വെള്ളവുമില്ല: ചേരാമംഗലത്തും ഉണക്കം

Posted on: November 21, 2017 10:54 pm | Last updated: November 21, 2017 at 10:54 pm
SHARE

നെന്മാറ: മലമ്പുഴ വെള്ളത്തെ ആശ്രയിച്ചു കൃഷി ചെയ്യുന്ന ചേരാമംഗലം കുമാരംപുത്തൂര്‍ മേഖലയിലെ ഞാറുപാകിയ പാടങ്ങള്‍ക്ക് ഉണക്കം ബാധിച്ചുതുടങ്ങി. മലയംകുഴി പ്രദേശത്തെ വേണു, ഉണ്ണി, വൃന്ദ, ഗോപി തുടങ്ങിയവരുടെ രണ്ടേക്കറിലധികം വരുന്ന ഞാറ്റടികളാണ് വെള്ളമില്ലാതെ മുക്കാല്‍ ഭാഗവും ഉണങ്ങിയ നിലയിലായിരിക്കുന്നത്.

മലമ്പുഴയുടെ വാലറ്റപ്രദേശമായതിനാല്‍ വെള്ളം എത്താന്‍ ഇനിയും ഒരാഴ്ച കഴിയുമെന്ന് കര്‍ഷകര്‍ പറയുന്നു. ഇടമഴ ലഭിച്ചാല്‍ തന്നെ ഉണക്കത്തില്‍ നിന്നും രക്ഷപ്പെടുത്താനുള്ള സാധ്യത കുറവാണത്രെ. താല്‍ക്കാലിക ജലസേചനത്തിന് സമീപത്ത് കുളങ്ങളോ മറ്റ് ജലസ്രോതസ്സുകളോ ഇല്ല. നെന്മാറ, അയിലൂര്‍, മേലാര്‍കോട് മേഖലകളിലെ രണ്ടാംവിള കൃഷിക്ക് അടിയന്തരമായി ജലസേചനം നടത്തേണ്ടതുണ്ട്. പോത്തുണ്ടി ഡാമിലെ ഇരുകനാലുകളും ഇന്ന് തുറക്കുമെന്ന അറിയിപ്പാണ് ഇവര്‍ക്ക് ആശ്വാസം. ഒരു തവണ ജലവിതരണം പൂര്‍ത്തിയാക്കിയാല്‍ വലതുകനാല്‍ മൂന്നുദിവസവും ഇടതുകനാല്‍ അഞ്ചുദിവസവും അടച്ചിടും.

LEAVE A REPLY

Please enter your comment!
Please enter your name here