കേരളത്തിന്റെ പുരോഗതിക്കായി യൂറോപ്യന്‍ രാജ്യങ്ങളുമായി സഹകരിക്കാന്‍ താല്‍പര്യമുണ്ടെന്ന് മുഖ്യമന്ത്രി

Posted on: November 21, 2017 9:33 pm | Last updated: November 21, 2017 at 9:33 pm
SHARE

തിരുവനന്തപുരം: കേരളത്തിന്റെ പുരോഗതിക്കു വേണ്ടിയുള്ള പദ്ധതികളില്‍ പങ്കാളികളാകാന്‍ യൂറോപ്യന്‍ യൂണിയനിലെ സ്ഥാപനങ്ങളോടും നിക്ഷേപകരോടും മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം സന്ദര്‍ശിക്കുന്ന യൂറോപ്യന്‍ യൂണിയന്‍ റിസര്‍ച്ച് ആന്‍ഡ് ഇന്നവേഷന്‍ പ്രതിനിധി സംഘവുമായി ചര്‍ച്ച നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം .ഖരമാലിന്യസംസ്‌കരണം, നദികളുടെയും ജലാശയങ്ങളുടെയും പുനരുജ്ജീവനം എന്നി മേഖലകളില്‍ യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങളുമായി സഹകരിക്കാന്‍ കേരളത്തിന് താല്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

വിജ്ഞാന സമ്പദ് വ്യവസ്ഥ മാറണമെങ്കില്‍ പുതുമ അനിവാര്യമാണ്. ശാസ്ത്രസാങ്കേതിക വിദ്യ ഉപയോഗിച്ച് പുതുമ കൈവരിക്കണം. ശാസ്ത്രസാങ്കേതിക രംഗത്ത് യൂറോപ്യന്‍ യൂണിയനുമായി സഹകരിക്കാനും ആശയങ്ങള്‍ കൈമാറാനും കേരളത്തിന് താല്പര്യമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. യൂറോപ്യന്‍ യൂണിയന്‍ റിസര്‍ച്ച് ആന്‍ഡ് ഇന്നവേഷന്‍ വിഭാഗത്തിന്റെ മേധാവി ടാനിയ ഫ്രഡറിക്‌സ്, ശാസ്ത്ര ഉപദേഷ്ടാവ് ഡോ. വിവേക് ധാം, സി.എന്‍.ആര്‍.എസ് ഡയറക്ടര്‍ ഡോ. ശ്രീനിവാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്.

മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി. ദത്തന്‍, ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോ, പ്രിന്‍സിപ്പല്‍ സെക്രട്ടറി വി എസ്. സെന്തില്‍, ഐ.ടി. സെക്രട്ടറി എം. ശിവശങ്കര്‍, ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ. സുരേഷ് ദാസ്, മെമ്ബര്‍ സെക്രട്ടറി ഡോ. എസ്. പ്രദീപ് കുമാര്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here