കശ്മീരില്‍ ഏറ്റുമുട്ടല്‍ ; ഒരു സൈനികനും മൂന്ന് ഭീകരരും കൊല്ലപ്പെട്ടു

Posted on: November 21, 2017 9:23 pm | Last updated: November 21, 2017 at 9:23 pm
SHARE

ശ്രീനഗര്‍:കശ്മീരില്‍ രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലുകളിലായി ഒരു സൈനികനും മൂന്ന് ഭീകരരും കൊല്ലപ്പെട്ടു. ജമ്മുകശ്മീരിലെ കുപ്വാര ജില്ലയിലാണ് ഏറ്റുമുട്ടലുകള്‍ നടന്നത്.
കൊല്ലപ്പെട്ട ഭീകരര്‍ ലഷ്‌കര്‍ ഇ തൊയിബ അംഗങ്ങളാണെന്ന് പോലീസ് അറിയിച്ചു. മാഗം പ്രദേശത്തുനടന്ന ഏറ്റുമുട്ടലിലാണ് ഇവര്‍ കൊല്ലപ്പെട്ടത്. ഗുജര്‍പതി വനമേഖലയില്‍ സുരക്ഷാഭടന്മാരും തീവ്രവാദികളും തമ്മിലുണ്ടായ വെടിവെയ്പിലാണ് സൈനികന് ജീവന്‍ നഷ്ടമായത്.
ഭീകരരുടെ ആക്രമണത്തില്‍ രണ്ട് സൈനികര്‍ക്ക് സാരമായി പരുക്കേറ്റിട്ടുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here