നൈജീരിയയില്‍ ചാവേര്‍ ആക്രമണം 50 മരണം

Posted on: November 21, 2017 8:02 pm | Last updated: November 21, 2017 at 8:02 pm
SHARE

അബുജ ; പള്ളിയില്‍ ചാവേര്‍ സ്‌ഫോടനം50 നിരവധിപേര്‍ കൊല്ലപ്പെട്ടു. വടക്ക് കിഴക്കന്‍ നൈജീരിയയില്‍ അദമാവ പ്രവിശ്യയിലെ മുബിയില്‍ മുസ്ലീം പള്ളിയില്‍പുലര്‍ച്ചെ അഞ്ച് മണിയോടെ ഉണ്ടായ സ്‌ഫോടനത്തില്‍ 50 പേരാണ് കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന.

പ്രഭാത പ്രാര്‍ത്ഥനയ്ക്കായി പള്ളിയിലെത്തിയ വിശ്വാസികളാണ് സ്‌ഫോടനത്തിന് ഇരയായത്.
സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും ഭീകരസംഘടനയായ ബൊക്കോ ഹറാമാണ് സ്‌ഫോടനത്തിന്റെ പിന്നിലെന്ന് പോലീസ് സംശയിക്കുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here