Connect with us

National

ഡിജിറ്റല്‍ ഇടപാടുകള്‍ വ്യാപകമാക്കാന്‍ ചെക്കുകള്‍ നിരോധിക്കാന്‍ നീക്കം

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യത്ത് ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ചെക്ക് ഇടപാടുകള്‍ നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു.നോട്ട് നിരോധനത്തിനു പിന്നാലെയാണ് ചെക്ക് ഇടപാടുകളും നിരോധിക്കാന്‍ കേന്ദ്രം നീക്കം നടത്തുന്നത്.

ഡിജിറ്റല്‍ ഇടപാടുകള്‍ ജനങ്ങളിലേയ്ക്ക് എത്തിക്കുന്നതിന്റെ പുതിയ നീക്കമാണ് ഇതെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രെഡേഴ്‌സ് സെക്രട്ടറി ജനറല്‍ പ്രവീണ്‍ ഖന്ദന്‍വാള്‍ പറഞ്ഞു. കറന്‍സി നോട്ട് അച്ചടിക്കുന്നതിനായി സര്‍ക്കാര്‍ 25,000 കോടി രൂപയാണ് ചെലവഴിക്കുന്നത്.

രാജ്യത്ത് 95 ശതമാനവും പണം, ചെക്ക് ഇടപാടുകളാണ് നിലവില്‍ നടക്കുന്നത്. നോട്ട് അസാധുവാക്കിയതിനുശേഷം ചെക്ക് ഇടപാടുകളില്‍ വര്‍ധനവുമുണ്ടായിട്ടുണ്ട്‌