Connect with us

Eranakulam

കൊച്ചി മെട്രോക്ക് സമീപത്തെ പാര്‍ക്കിംഗ് ഫീസ് കുറച്ചു

Published

|

Last Updated

കൊച്ചി: കൊച്ചി മെട്രോ പാര്‍ക്കിംഗ് ഫീസ് കുറച്ചു. മെട്രോ സ്‌റ്റേഷനുകളോട് ചേര്‍ന്നുള്ള വാഹന പാര്‍ക്കിംഗിന് ഫീസ് കുറച്ചു. കാറിന് ആദ്യ രണ്ടു മണിക്കൂര്‍ 30 രൂപയായിരുന്നത് 15 രൂപയായി കുറച്ചു. ബൈക്കിന് 15 രൂപയായിരുന്നത് 10 രൂപയായും കുറച്ചു.

പാര്‍ക്കിംഗിന് ഡെയ്‌ലി പാസുള്‍ നല്‍കാനും തീരുമാനമായി. പാര്‍ക്കിംഗ് ഫീസിലും നിരക്കിളവ് നടപ്പാക്കുന്നത് വഴി കൂടുതല്‍ യാത്രക്കാരെ മെട്രോയിലേക്ക് ആകര്‍ഷിക്കാനാവുമെന്നാണ് കെഎംആര്‍എലിന്റെ കണക്കുകൂട്ടല്‍.എ.പി.എം. മുഹമ്മദ് ഹനീഷ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ പുതിയ എംഡിയായി ചുമതലയേറ്റ ശേഷം നടപ്പാക്കുന്ന രണ്ടാമത്തെ ജനകീയ തീരുമാനമാണിത്.

---- facebook comment plugin here -----

Latest