Connect with us

Kerala

മഅ്ദിന്‍ ഹജ്ജ് ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു

Published

|

Last Updated

മഅ്ദിന്‍ ഹജ്ജ് ഹെല്‍പ്പ് ഡെസ്‌കിന്റെ ഉദ്ഘാടനം മുസ്തഫ കോഡൂര്‍ നിര്‍വ്വഹിക്കുന്നു

മലപ്പുറം: സംസ്ഥാന ഹജ്ജ് കമ്മറ്റി മുഖേനെ ഹജ്ജിന് അപേക്ഷിക്കുന്ന ഹാജിമാരെ സഹായിക്കുന്നതിനായി മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ സ്വലാത്ത് നഗറില്‍ ഹജ്ജ് ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു. കേരള മുസ്‌ലിം ജമാഅത്ത് സെക്രട്ടറി മുസ്തഫ മാസ്റ്റര്‍ കോഡൂര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സംസ്ഥാന ഹജ്ജ് കമ്മിറ്റി െ്രെടനര്‍ മുജീബ് റഹ്മാന്‍ വടക്കേമണ്ണ പരിശീലനത്തിന് നേതൃത്വം നല്‍കി.

ശൗക്കത്തലി സഖാഫി കച്ചേരിപ്പറമ്പ്, ഹെല്‍പ്പ് ഡെസ്‌ക് കോഓര്‍ഡിനേറ്റര്‍ ടി.എ ബാവ എരഞ്ഞിമാവ്, സൈനുദ്ധീന്‍ നിസാമി കുന്ദമംഗലം, അബ്ദുള്ള ഹാജി മേല്‍മുറി, ഖാലിദ് സഖാഫി സ്വലാത്ത് നഗര്‍, അശ്കര്‍ സഅദി താനാളൂര്‍ എന്നിവര്‍ സംബന്ധിച്ചു.  ഓണ്‍ലൈന്‍ മുഖേനെയും അല്ലാതെയുമുള്ള അപേക്ഷാ ഫോം പൂരിപ്പിക്കല്‍, വെരിഫിക്കേഷന്‍, മാര്‍ഗ നിര്‍ദേശങ്ങള്‍, മറ്റു സഹായങ്ങള്‍ തുടങ്ങിയ സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. രാവിലെ 10 മുതല്‍ 4 വരെയാണ് ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തിക്കുക. അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ മതിയായ രേഖകള്‍ സഹിതം മഅ്ദിന്‍ ഹജ്ജ് ഓഫീസില്‍ എത്തിച്ചേരേണ്ടതാണ്. വിശദ വിവരങ്ങള്‍ക്ക് 9020336313, 8078177443 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.