ജിദ്ദയില്‍ ശക്തമായ ഇടിയും മഴയും; പൊതു ഗതാഗതം നിലച്ചു

Posted on: November 21, 2017 6:52 pm | Last updated: November 29, 2017 at 8:37 pm
SHARE

ജിദ്ദ: പടിഞ്ഞാറന്‍ സൗദിയില്‍ കനത്ത മഴ. ഇന്ന് രാവിലെ മുതല്‍ തുടങ്ങിയ മഴ ജിദ്ദ നഗരം സ്തംഭിപ്പിച്ചു. പൊതുഗതാഗതം പൂര്‍ണമായും നിലച്ചിരിക്കുകയാണ്. സ്‌കൂളുകള്‍ക്ക് നേരത്തേ അവധി പ്രഖ്യാപിച്ചതിനാല്‍ വിദ്യാര്‍ത്ഥികള്‍ ബുദ്ധിമുട്ടിയില്ല. ചില സ്വകാര്യ സ്ഥാപനങ്ങളും ഇന്ന് അവധി നല്‍കിയിരുന്നു.
ഫൈസലിയ, അല്‍ ഹംറ, ഹയ്‌സഫ, ഷറഫിയ, ബവാദി തുടങ്ങി നഗരത്തിന്റെ ഒട്ടു മിക്ക പ്രദേശങ്ങളിലുമാണ് ശക്തമായ ഇടിയും മഴയും അനുഭവപ്പെട്ടത്.

പലസ്തീന്‍സബ്ഈന്‍ ജങ്ഷഷന്‍, ശാരാ ഹിറാ സബ്ഈന്‍ ജങ്ഷന്‍, സിത്തീന്‍ മലിക് അബ്ദുല്ല റോഡ് ജങ്ഷന്‍, അല്‍ സലാമാ ടണല്‍, മലിക് അബ്ദുദുല്ല മദീനാ റോഡ് ജങ്ഷഷന്‍, അമീര്‍ മാജിദ് സൗദ് അല്‍ ഫൈസല്‍ തുടങ്ങിയ ആറിടങ്ങളില സബ് വേകള്‍ അപകടമൊഴിവാക്കാന്‍ അടച്ചിട്ടു.

നഗരത്തിലെ മിക്ക പാതകളും വെള്ളത്തിനടിയിലാണ്. എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കാരക്കെം നിരവധി പേര്‍ക്ക് യാത്ര മാറ്റി വെക്കേണ്ടി വന്നു. ഗതാഗതം പുന:സ്ഥാപിക്കുന്നതിന് സിവില്‍ ഡിഫന്‍സ് സേന കര്‍മ്മനിരതമാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here