മുത്തലാഖ് നിരോധനം: ബില്ല് പാര്‍ലിമെന്റിന്റെ ശീതകാല സമ്മേളനത്തില്‍

Posted on: November 21, 2017 5:08 pm | Last updated: November 21, 2017 at 11:52 pm

ന്യൂഡല്‍ഹി: രാജ്യത്ത് മുത്തലാഖ് നിരോധിച്ചുകൊണ്ടുള്ള ബില്‍ പാര്‍ലിമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് സൂചന. മുത്തലാഖ് വഴിയുള്ള വിവാഹമോചനം ഭരണഘടനാ വിരുദ്ധമാണെന്ന സുപ്രീം കോടതി വിധിയുടെ ചുവടുപിടിച്ചാണ് ബില്‍ തയ്യാറാക്കുന്നത്. ഇക്കാര്യത്തില്‍ ആറ് മാസത്തിനകം നിയമനിര്‍മാണം നടത്തണമെന്ന് കോടതി ഉത്തരവിട്ടിരുന്നു.

മുത്തലാഖ് നിരോധന ബില്ലിന്റെ കരട് തയ്യാറാക്കാന്‍ മന്ത്രിതല സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ബില്‍ സഭയില്‍ പാസ്സായാല്‍ തന്നെയും നിയമം പ്രാബല്യത്തില്‍ വരുത്താന്‍ സംസ്ഥാനങ്ങളുടെ പിന്തുണ ആവശ്യമാണ്. മൂന്നില്‍ ഒന്ന് സംസ്ഥാനങ്ങള്‍ പിന്തുണച്ചെങ്കില്‍ മാത്രമേ ബില്ല് നിയമമാകൂ.