മംഗളം ചാനലിന്റെ ലൈസന്‍സ് റദ്ദാക്കണമെന്ന് ജൂഡീഷല്‍ കമ്മീഷന്‍

Posted on: November 21, 2017 3:23 pm | Last updated: November 21, 2017 at 3:23 pm
SHARE

തിരുവനന്തപുരം: മുന്‍ ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍ ഉള്‍പ്പെട്ട ഫോണ്‍ കെണി വിവാദം അന്വേഷിച്ച ജൂഡീഷല്‍ കമ്മീഷന്‍ വാര്‍ത്ത സൃഷ്ടിച്ച മംഗളം ചാനലിന്റെ ലൈസന്‍സ് റദ്ദാക്കണമെന്ന് ശിപാര്‍ശ ചെയ്തു. ജസ്റ്റിസ് പി.എസ്.ആന്റണി സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ശിപാര്‍ശയുള്ളത്.

എകെ. ശശീന്ദ്രനെ ചാനല്‍ ഫോണ്‍ കെണിയില്‍ കുടുക്കുകയാണ് ചെയ്തത്. ചാനല്‍ സിഇഒ ആയ എസ്. അജിത്കുമാറിനെ പ്രോസിക്യൂട്ട് ചെയ്യണമെന്നും പൊതു ഖജനാവിന് നഷ്ടമുണ്ടാക്കിയതിന് ചാനലില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. നിയമം ലംഘിച്ചാണ് മംഗളം ചാനല്‍ പ്രവര്‍ത്തിച്ചതെന്നും കമ്മീഷന്‍ കണ്ടെത്തി.